തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ വി.എ. അരുണ്‍കുമാറിന്റെ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകകളുടെ പകര്‍പ്പുകള്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം. പകര്‍പ്പുകള്‍ ഓഫീസില്‍ ലഭ്യമല്ലെന്ന കാരണത്താല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്ന ഐഎച്ച്ആര്‍ഡിയുടെ വാദം നിരസിച്ചുകൊണ്ടാണു വിവരാവകാശ കമ്മീഷണര്‍ കെ. നടരാജന്‍ നിര്‍ദേശം നല്‍കിയത്.
വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ സാമൂഹിക പ്രവര്‍ത്തകനായ ആക്കുളം സ്വദേശി കെ.പി. ചിത്രഭാനുവിന് 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ നല്‍കണം. നേരത്തെ ചിത്രഭാനുവിന്റെ അപേക്ഷ ഐഎച്ച്ആര്‍ഡി നിരസിച്ചതിനെത്തുടര്‍ന്നാണു വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
Discussion about this post