കൊല്ലം: കാലത്തിനനുസരിച്ച് അധ്യാപകസമൂഹം മാറമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. അധ്യാപകരുടെ സംഘടിതരാഷ്ട്രീയമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരമില്ലായ്മയ്ക്കും പിന്നാക്കാവസ്ഥയ്ക്കും കാരണമെന്ന് കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ പ്രൊഫ. ശിവപ്രസാദ് ഫൗണ്ടേഷന്റെ അനുസ്മരണത്തോടനുബന്ധിച്ച് അവാര്‍ഡ്ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുമായുള്ള മത്സരത്തില്‍ പിന്നാക്കം പോകുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമില്ലായ്മയാണ് ഇതിനു കാരണം. ഇതില്‍ പ്രധാന പങ്ക് അധ്യാപകരുടേതാണ്. ക്ലാസ് മുറികളില്‍ പഠിപ്പിക്കുക മാത്രമല്ല, പഠനവിഷയങ്ങളില്‍ ഗവേഷണം നടത്തേണ്ടതും അധ്യാപകരുടെ കടമയാണ് – അദ്ദേഹം പറഞ്ഞു.
മികച്ച കോളേജ് അധ്യാപകനുള്ള അവാര്‍ഡ് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഡോ. പി.ജെ. ജോജോയ്ക്ക് സ്പീക്കര്‍ നല്‍കി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ രാഹുല്‍ നാഥിനെ ചടങ്ങില്‍ അനുമോദിച്ചു.
Discussion about this post