തലശ്ശേരി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനയില്‍ പങ്കാളിയായ സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി നാളെയ്ക്ക് മാറ്റി. കേസ്ഡയറിയും അന്വേഷണറിപ്പോര്‍ട്ടും ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം ജാമ്യഹര്‍ജി പരിഗണിച്ച കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേസ്ഡയറി ശനിയാഴ്ച ഹാജരാക്കാന്‍ കഴിയാതിരുന്നതിനാലാണ് ഹര്‍ജി ഇന്നത്തേയ്ക്ക് മാറ്റിയത്.
മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ട് കേസ് ഡയറി ഹൈക്കോടതിയിലാണെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ.ജോണ്‍സണ്‍ കോടതിയെ അറിയിച്ചിരുന്നു. പി.കെ.കുഞ്ഞനന്തന്‍ അഡ്വ. കെ.വിശ്വന്‍ മുഖേന ജൂണ്‍ പതിനൊന്നിനാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
Discussion about this post