കോഴിക്കോട്: ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിച്ചെന്ന കേസില്‍ വി.എസ്.അച്യുതാനന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് നിര്‍ദേശം. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചിട്ടില്ലെന്ന പൊലീസ് കണ്ടെത്തലിനെതിരെ ഹര്‍ജി നല്‍കിയ വി.എസിന്റെ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. കേസ് കോടതി വീണ്ടും ജൂലായ് ആറിന് പരിഗണിക്കും.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിന് തെളിവില്ലാത്തതിനാല്‍ കേസ് എഴുതിത്തള്ളുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താന്‍ സാക്ഷികളെയും ജുഡീഷ്യല്‍ ഓഫിസര്‍മാരെയും സ്വാധീനിച്ചെന്ന് 2011 ജനുവരി 28ന് കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റഊഫ് ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ്.
Discussion about this post