ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരകളിലൊരാളായ അബു ഹംസയെ അറസ്റ്റു ചെയ്തു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹി പോലീസിലെ പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ആറ് സൂത്രധാരന്മാരില്‍ ഒരാളാണ് ഇയാള്‍.
സയ്ദ് ജബ്യൂദിന്‍ എന്ന പേരിലറിയപ്പെടുന്ന അബു ഹംസയാണ് ആക്രമണം നടത്തിയവര്‍ക്ക് നിര്‍ദേശം നല്‍കിയുന്നതെന്നും ഇയാള്‍ ഇന്ത്യന്‍ മുജാഹിദ് പ്രവര്‍ത്തകനാണെന്നും പോലീസ് പറഞ്ഞു.
Discussion about this post