ചേര്‍ത്തല: റെയില്‍വേ വാഗണ്‍ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവിഴ റയില്‍വേ സ്‌റ്റേഷന് സമീപം ചേര്‍ത്തല തെക്ക് പഞ്ചായത്ത് 11,12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന 60 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെട്ട റവന്യു സംഘം സ്ഥലം സന്ദര്‍ശിച്ചു. സ്ഥലത്തിന്റെ മാര്‍ക്കറ്റ് വിലയും മറ്റ് മൂല്യവും വിലയിരുത്തുന്നതിനാണ് ഡെപ്യൂട്ടി കലക്ടര്‍മാരായ എല്‍.ആര്‍. ചിത്രാധരന്‍, പി. ഗിരിജ, തഹസില്‍ദാര്‍ പി.എസ്.രാജീവ് എന്നിവരുള്‍പ്പെട്ട സംഘം സ്ഥലപരിശോധനയ്ക്ക് എത്തിയത്.
സ്ഥലം ഏറ്റെടുക്കുന്നതിന് കുടിയൊഴിപ്പിക്കേണ്ട കുടുംബങ്ങള്‍, സ്ഥലത്തിന്റെ യഥാര്‍ഥ വില, കെട്ടിടങ്ങള്‍, മരങ്ങള്‍, കൃഷിയുള്ള ഭൂമി തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ നിലംനികത്തുവാനും കുടിയൊഴിപ്പിക്കുവാനും അനുവദിക്കില്ലെന്ന് പറഞ്ഞ് സിപിഎം, കെഎസ്‌കെടിയു പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പ്രതിഷേധസമരം നടത്തി. ഫാക്ടറി സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം ഓട്ടോകാസ്റ്റിലുണ്ടായിട്ടും നാട്ടുകാരെ കുടിയൊഴിപ്പിച്ച് പുതിയതായി സ്ഥലം ഏറ്റെടുക്കുവാനുള്ള അധികാരികളുടെ ശ്രമത്തിനെതിരെയായിരുന്നു പ്രതിഷേധം.
Discussion about this post