കോഴിക്കോട്: ടി.പി വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.മോഹനനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടിയില്‍ വെച്ചാണ് ഡി.വൈ.എസ്.പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഹനനെ അറസ്റ്റ് ചെയ്തത്. കെ.കെ.ലതിക എം.എല്‍.എയുടെ ഭര്‍ത്താവാണ് മോഹനന്‍.
എം.ദാസന്‍ അനുസ്മരണച്ചടങ്ങിന് ശേഷം കോഴിക്കോട്ടേയ്ക്ക് മടങ്ങവെ മോഹനനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മോഹനനെ അറസ്റ്റ് ചെയ്യുമ്പോള്‍ നേതാക്കളായ എം.മെഹബൂബ്, എം.ഭാസ്‌കരന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇതോടെ ടി.പി വധക്കേസില്‍ 12 സിപിഎമ്മുകാര്‍ അറസ്റ്റിലായി. വടകര പോലീസ് ക്യാമ്പ് ഓഫീസില്‍ എത്തിച്ച മോഹനനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരുന്നു.
Discussion about this post