കൊച്ചി: കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.മോഹനനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അങ്ങേയറ്റം സത്യസന്ധമായരീതിയിലാണ് അന്വേഷണം നീങ്ങുന്നത്. അന്വേഷണ സംഘത്തെ കുറിച്ച് പൊതുസമൂഹത്തിന് വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാന ആഭ്യന്തര വകുപ്പ് രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനെ അറസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെ ഇറക്കിയ പ്രസ്താവനയിലാണ് പരാമര്‍ശം.
നിന്ദ്യമായ രീതിയില്‍ സിപിഎമ്മിനെ വേട്ടയാടുകയാണ്. വഴിയില്‍ വച്ച് നാടകീയമായ രീതിയില്‍ മോഹനനെ അറസ്റ്റ് ചെയ്തത് ന്യായീകരിക്കാനാവുന്നതല്ല. വേട്ടയാടലിനെതിരെ വ്യാപക പ്രതിഷേധം വേണമെന്നു ജനാധിപത്യ വിശ്വാസികളോട് സിപിഎംആഹ്വാനം ചെയ്യുന്നു.
Discussion about this post