തിരുവനന്തപുരം: എന്‍ജിനീയറിങ് രംഗത്തെ നേട്ടങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി ഉപയോഗിക്കണമെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം പറഞ്ഞു. കഴക്കൂട്ടം മേനംകുളം മരിയന്‍ എന്‍ജിനീയറിങ് കോളേജിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവുനേടാനുള്ള ആഗ്രഹം, കഠിന പ്രയത്‌നം, പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് എന്നീ ഗുണങ്ങള്‍ വിദ്യാര്‍ഥികള്‍ ആര്‍ജിക്കണം എന്നാല്‍മാത്രമേ ജീവിതത്തില്‍ ഉന്നതവിജയം നേടാന്‍ സാധിക്കുകയുള്ളുവെന്നും കലാം പറഞ്ഞു. രാജ്യത്തിന്റെ സാങ്കേതിക നേട്ടങ്ങളുടെ ഫലങ്ങള്‍ പട്ടണങ്ങളില്‍ ലഭിക്കുന്നതുപോലെതന്നെ ഗ്രാമങ്ങളിലും അവയുടെ നേട്ടങ്ങള ലഭ്യമാക്കേണ്ട കടമ നമുക്കുണ്ടെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം അധ്യക്ഷനായിരുന്നു.
Discussion about this post