ക്രൈസ്തവരുടേയും മുഹമ്മദീയരുടേയും പ്രാകൃതത്വത്തിനെതിരായി നൂറ്റാണ്ടുകളോളം ഹിന്ദുസമുദായം നിലനിന്നിട്ടുളളത്. അതിന്റെ ആത്മീയ ബിന്ദുകാരണമാണ്. പരമ്പരാഗത മതത്തെ ഉപേക്ഷിയ്ക്കന്നതിനേക്കാള്‍ നല്ലത് മരണം വരിക്കുകയാണെന്ന് പരശ്ശതം ഹിന്ദുക്കളായ വീരന്മാരും വിരതരുണികളും വെല്ലുവിളിച്ചിട്ടുണ്ട്. ആത്മീയ ബിന്ദുവിനെ പുനരുദ്ധരിച്ചാലല്ലാതെ ഹിന്ദുസമുദായത്തിന് നവചൈതന്യവും ജീവനും കൊടുക്കാന്‍ കഴിയില്ല. ആത്മീയബിന്ദു എന്നാല്‍ സനാതന ധര്‍മ്മമാണ്.
നിണം അണിഞ്ഞ വൈദേശിക മതഭ്രാന്തും ഉറപ്പില്ലാത്ത വിശ്വാസങ്ങളും വായ്പക്കെടുത്ത ആശയങ്ങളെ ആധാരമാക്കിയുളള ആധുനികസംസ്‌കാരവും ഹിന്ദുമതത്തെ ആത്മരക്ഷ തേടാന്‍ ഉളള പതനത്തില്‍ എത്തിച്ചിരിക്കുകയാണ്. എന്തുകൊണ്ടെന്നാല്‍ ഹിന്ദുസമുദായം സ്വന്തം ശക്തി മറക്കുകയെന്നുളള രോഗത്തിന് ഇരയായിരിക്കുന്നു.
ഹിന്ദു സമുദായം ഉണര്‍ന്ന് എഴുന്നേല്ക്കുമ്പോള്‍ വൈദേശികമായ ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും അളവുകോല്‍ വച്ചു കൊണ്ട് മാത്രം സ്വന്തം പൈതൃകത്തെ വിലയിരുത്തുന്നത് തെറ്റായിരിക്കും. നേരെ മറിച്ച് സ്വന്തം ആശയങ്ങളും ആദര്‍ശങ്ങളും കൊണ്ട് വൈദേശികാശയങ്ങളെ സ്പുടംചെയ്ത് എടുക്കുകയാണ് ഹിന്ദുസമുദായത്തിന് ആത്മവിശ്വാസം ഉണ്ടവുകയും ഹിന്ദുകളുടെ പൈതൃകത്തില്‍ അഭിമാനം ജനിക്കുകയും ചെയ്യും.
ഹിന്ദുസമുദായം അവനവനെതന്നെ മറക്കുന്നതിന്റെ ലക്ഷണമാണ് ”ഏകം സദ്‌വിപ്രാബഹുധാവദന്തി” എന്നുള്ള വേദവാക്യത്തിനെ ഏകദൈവവിശ്വാസമായി ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. ഈ ദുര്‍വ്യാഖ്യാനത്തിന്റെ പ്രേരകശക്തിയാല്‍ ”സര്‍വ്വധര്‍മ്മസമഭാവം” എന്നുള്ള മുദ്രാവാക്യം വഴി ക്രിസ്തുമതത്തിനും മുഹമ്മദീയമതത്തിനും കീഴടങ്ങുന്ന മനോഭാവമാണ് ഹിന്ദുക്കളില്‍ ഉളവാക്കിയത്. അനുകരണഭ്രമവും ഇതിന്റെ പിന്നിലുണ്ട്. ആദിഗ്രന്ഥത്തിന്റെ ഉപനിഷത്ത് സമാനമായ ആത്മീയതയെ ഏകദൈവവിശ്വാസമാകുന്ന മൂശയിലിട്ടുവാര്‍ക്കാന്‍ സിക്കുമതമേലധ്യക്ഷന്മാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതും ഇങ്ങനെയാണ്.
സനാതനധര്‍മ്മം ഒരു പ്രവാചകനെ പിടിച്ച് സത്യം ചെയ്യുകയോ ഒരു കിതാബിന് സത്യത്തിന്റെ കുത്തക വകവച്ചുകൊടുക്കുകയോ അനേകം കള്ളദൈവങ്ങള്‍ക്ക് എതിരായി ഒരു നല്ലദൈവത്തെ ഉയര്‍ത്തിപ്പിടിക്കുകയോ നിത്യനരകത്തില്‍നിന്ന് നിത്യസ്വര്‍ഗ്ഗത്തിലേക്ക് രക്ഷപ്പെടാന്‍ ഒരു പ്രവാചകന്റെ സഹായം തേടുകയോ ചെയ്യാത്തതിനാല്‍ ക്രൈസ്തവരും മുഹമ്മദീയരും സനാതന ധര്‍മ്മത്തെ അരാചകത്വമായി കണക്കാക്കുന്നത്. ഒരു സോവിയറ്റ് പൗരന് ജനാധിപത്യസമ്പ്രദായത്തിന്റെ പ്രവര്‍ത്തനം മനസ്സിലാകാത്തതുപോലെ ഒരു ഏകദൈവവിശ്വാസി സനാതനധര്‍മ്മത്തിന്റെ ആത്മീയസ്വാതന്ത്ര്യലെത്തുമ്പോള്‍ അയാളെ സ്ഥലജലഭ്രമം പിടികൂടുന്നു.
സനാതന ധര്‍മ്മത്തിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ക്രിസ്തുമതവും ഇസ്ലാമതവും പുഷ്പിക്കാത്ത അബോധാവസ്ഥയില്‍ നിന്ന് ഇരുണ്ടപ്രേരകശക്തികളെ വലിച്ചെടുക്കുകയും ബാഹ്യമനസ്സില്‍ മാത്രം നെയ്‌തെടുക്കുകയും ചെയ്ത സാമഗ്രികളാണെന്നു കാണാം.
സനാതനധര്‍മ്മം ആത്മപരിശോധനയ്ക്കും ആത്മശുദ്ധീകരണത്തിനും ആത്മോന്നതിക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. ഇസ്ലാമും ക്രിസ്തുമതവുമാകട്ടെ ആത്മത്തിനെ തരിപ്പിക്കുവാനും സ്വയം ന്യായീകരിക്കുവാനും സ്വന്തം മേന്മയ്ക്കുംവേണ്ടി നിലകൊള്ളുന്നു.
കേവലം സത്യത്തിനും നന്മയ്ക്കും സൗന്ദര്യത്തിനും ശക്തിക്കും വേണ്ടിയുള്ള മനുഷ്യാത്മാവിന്റെ ദാഹം എല്ലാമനുഷ്യരിലും എല്ലാകാലത്തും എല്ലായ്‌പ്പോഴും അന്തര്‍ലീനമായി കിടക്കുന്നുണ്ടെന്നും സര്‍വ്വത്രികമായ പ്രകൃതിയുടേയും മനുഷ്യന്റേയും ദൗര്‍ബല്യങ്ങള്‍ കീഴടക്കി തന്റേയും പ്രപഞ്ചത്തിന്റേയും യജമാനനായിതീരുന്നതുവരെ ആത്മീയമായ ദാഹം ശമിക്കുകയില്ലെന്നും ആത്മജാഞാനമാണ് ലോകജ്ഞാനത്തിന്റേയും ഈശ്വരജ്ഞാനത്തിന്റേയും മാര്‍ഗ്ഗമെന്നും സനാതന ധര്‍മ്മം വിശ്വസിക്കുന്നു.
ആത്മീയജ്ഞാനം തേടുന്നവരായി എത്രപേരുണ്ടോ അത്രയും ആത്മീയഅന്വേഷണമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുമെന്നും ഏതെങ്കിലും ഏകമായ വരട്ടുതത്വത്തില്‍ അധിഷ്ഠിതമല്ല ആത്മീയജ്ഞാനാന്വേഷണമെന്നുംകൂടി സനാതനധര്‍മ്മം ഉദ്‌ഘോഷിക്കുന്നു. സനാതനധര്‍മ്മത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള സാര്‍വ്വത്രികതയുടെ അടിസ്ഥാനം മേല്‍പ്പറഞ്ഞതാണ്. എല്ലാവര്‍ക്കും ഒരേ അച്ചിട്ടിലിട്ടുവാര്‍ത്തതും ഒരേകമ്മട്ടത്തിലടിച്ചതുമായ ക്രിസ്തുമതത്തിന്റേയും ഇസ്ലാമതത്തിന്റേയും കൃത്രിമമായ സാര്‍വ്വത്രികതയ്ക്ക് എതിരാണിത്.
എല്ലാ ദിക്കിലും എല്ലാറ്റിലും ഈശ്വരചൈതന്യം കാണുകയും അതിനാല്‍ ചുറ്റുപാടും എണ്ണമറ്റ ദേവന്മാരേയും ദേവിമാരേയും ആരാധിക്കുകയും ഹിന്ദുബോധത്തില്‍ അന്തര്‍ലീനമായി കിടക്കുകയും ചെയ്യുന്ന ഒന്നാണ് സനാതനധര്‍മ്മം.
ഇതിനെ ബഹുദൈവപൂജയായി മൗലവിമാരും ക്രിസ്തുമത പ്രചാരകന്മാരും ആക്ഷേപിക്കുന്നു. എന്നല്‍ ഈ ആക്ഷേപം ആത്മീയതയെ മനസിലാക്കാന്‍ കഴിയാത്ത ഏക ദൈവവിശ്വാസിയുടെ ഭാഷമാത്രമാണ്. ഏകദൈവവിശ്വാസം മുഖംമൂടിയണിഞ്ഞ ഭൗതീകവാദമാണ്. അത് പ്രപഞ്ചത്തിന്റെ പുറത്തുള്ള ഒന്നായി ദൈവത്തിനെ കാണുന്നു. ഈ ഏകദൈവത്തിന്റെ സ്ഥാനത്ത് അധികം താമസിയാതെ ഒരു പ്രവാചകന്‍ വരുന്നതുകാണാം. പിന്നീടവടവിടെത്തന്നെ മതസാമ്പ്രാജ്യത്വത്തിന്റെ പള്ളിയും വരുന്നതുകാണാം.
അനേകം ദേവന്മാരുടേയും ദേവിമാരുടേയും സങ്കല്പമാണ് ഹിന്ദുമതബോധം. ഇവരില്‍ പലര്‍ക്കും വ്യക്തമായ രൂപങ്ങളുണ്ട്. സൂര്യന്‍, അഗ്നി, മാരുതി, മുതലായവ ഉദാഹരണങ്ങളാണ്. പദാര്‍ത്ഥവും ആത്മാവും പരസ്പരം പൊരുത്തപ്പെടാത്തവയായി സനാതനധര്‍മ്മം കരുതാത്തതിനാല്‍ ആത്മീയമായ ഒരു ഇതിവൃത്തത്തിന് അനേകം രൂപങ്ങള്‍ കല്പിക്കുന്നു.
മനുഷ്യന്റെ മനസ്സിന് എത്താന്‍ കഴിയാത്ത ഉല്‍പ്പത്തി സ്ഥാനങ്ങളിലാണ് വിഗ്രഹങ്ങളുടെ രൂപവിശേഷങ്ങള്‍ ജനിക്കുന്നത്. ഇവയില്‍കൂടിയത്രേ പഞ്ചേന്ദ്രിയങ്ങളുടെ കെട്ടുപാടുകളില്‍കിടക്കുന്ന മനസ് ഉന്നതമായ ആത്മീയ ജ്ഞാനത്തില്‍ എത്തിച്ചേരുന്നത്.
അനേകദൈവവിശ്വാസത്തില്‍കൂടിയും വിഗ്രഹാരാധനയില്‍കൂടിയുമാണ് മനുഷ്യന്റെ ആത്മീയബോധം പ്രകടമാക്കപ്പെട്ടതെന്ന് ചരിത്രം തെളിയിക്കുന്നു. ഇങ്ങനെയുള്ള ഒരു ഘട്ടത്തിന്റെ ശേഷമാണ് ക്രിസ്തുമതവും, ഇസ്ലാംമതവും പ്രാചീനമതങ്ങളെ നശിപ്പിച്ചതും ഗണ്യമായ ജനവിഭാഗങ്ങളുടെമേല്‍ ഏകദൈവഭൗതികവാദം അടിച്ചേല്‍പ്പിച്ചതും.
അനേകം പൗരാണിക സ്ഥാപനങ്ങളും മേന്മയും നിലനിര്‍ത്തുന്ന ഹിന്ദുമതം ഏഷ്യയിലും ആഫ്രിക്കയിലും, അമേരിക്കയിലും, യൂറോപ്പിലുമുള്ള ജനങ്ങളെ ഏകദൈവവിശ്വാസം വലിച്ചെറിയാനും അവരുടെ പഴയ ബഹുദൈവവിശ്വാസം വീണ്ടെടുക്കാനും സഹായിക്കണം. ക്രിസ്തുമതത്തിന്റേയും, ഇസ്ലാംമതത്തിന്റേയും സാമ്രാജ്യ നുകത്തില്‍നിന്ന് അവര്‍ക്ക് സാംസ്‌കാരിക മോചനം കിട്ടാനുള്ള മാര്‍ഗ്ഗം ഇതുമാത്രമാണ്.
ക്രിസ്തുമതത്തിന്റെയും ഇസ്ലാമിന്റേയും ഏകദൈവവിശ്വാസം ആത്മീയപുരോഗതിയുടെ മാര്‍ഗ്ഗത്തില്‍ തടസ്സം സൃഷ്ടിക്കുന്നുവെന്നു മാത്രമല്ല, മനുഷ്യസമുദായത്തെ പരസ്പരം പോരാടുന്നു വിഭാഗങ്ങളായി വേര്‍തിരിക്കുകയും ചെയ്യുന്നു. ഇവര്‍ തമ്മില്‍ കാഫര്‍ എന്നും അവിശ്വാസി എന്നും മറ്റുമുള്ള വെറുപ്പിന്റെ മുഴങ്ങുന്നത് ഇപ്രകാരമാണല്ലോ. അപ്പോസ്തലന്മാരേയും പ്രവാചകന്മാരേയും സന്യാസിമാരേയും സൂഫികളേയും പറ്റിയുള്ള കെട്ടുകഥകളും ജാലവിദ്യകളും കെട്ടിചമച്ച് ഇവരുടെ ചെരുപ്പ്, ഉടുപ്പ്, അന്ത്യാവരണം എന്നിവയില്‍ ദൈവീകതകണ്ടെത്തുന്ന രീതിയാണ് വാസ്തവത്തില്‍ ഏറ്റവുംമോശമായ വിഗ്രഹാരാധന. അവിശ്വാസികളുടെ വിഗ്രഹങ്ങള്‍ മേല്‍പറഞ്ഞവിധം ജാലവിദ്യകള്‍ കാണിക്കാത്തതിനാല്‍ അവയെ ഇവര്‍ തല്ലിതകര്‍ക്കുന്നു.
സര്‍വ്വശക്തനായ ഒരു ഈശ്വരന്‍ പ്രപഞ്ചത്തില്‍ സകലതിന്റേയും സൃഷ്ടികര്‍ത്താവായി വര്‍ത്തിക്കുന്നു എന്നുള്ള ദിക്കില്‍നിന്ന് തത്വജ്ഞാനം തുടങ്ങാത്തതുകൊണ്ട് ഹിന്ദു മഹര്‍ഷിമാര്‍ക്ക് സാര്‍വ്വത്രികമായ ആത്മീയതയുടെ എല്ലാ ഉറവിടങ്ങളില്‍ നിന്നും അറിവ് തേടാന്‍ കഴിയുന്നു. അവരുടെ തുടക്കം മനുഷ്യന്‍ എന്നുള്ള ജീവിയില്‍നിന്നാണ്. അതിനാലാണ് ഹിന്ദുമതസാഹിത്യത്തില്‍ മനഃശാസ്ത്രത്തിന്റെ സാംങ്കേതിക പ്രയോഗങ്ങള്‍ കാണുന്നത്.
ഹിന്ദുമഹര്‍ഷിമാര്‍ മനുഷ്യബോധത്തിന്റെ ഉള്ളില്‍ കടന്നുചെന്ന് അന്വേഷണം നടത്തിയതിനാല്‍ മനുഷ്യത്വത്തിന്റെ ഔന്നത്യം കണ്ടെത്താന്‍ സാധിച്ചു. ഈശ്വരവിശ്വാസത്തിന്റെ ഭാഷയില്‍ ഹിന്ദുമതത്തിലെ ആത്മീയത സംസാരിക്കാറേയില്ല. ഉപനിഷത്തുകളോ ജൈനമതമോ ബുദ്ധമതമോ ഹിന്ദുദര്‍ശനങ്ങളുടെ ആറ് പദ്ധതികളോ, ഈശ്വരന്‍ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവും വിധികര്‍ത്താവും ആണെന്ന് കരുതുന്നില്ല ഹിന്ദുവിന്റെ ആത്മീയത മനുഷ്യത്വത്തില്‍നിന്ന് ഒരിക്കലും വിട്ടുമാറിയിട്ടുമില്ല.
മനുഷ്യത്വത്തിന് ഏറ്റവും ഉന്നതമായ അര്‍ത്ഥവും ഭാവവും കൊടുക്കുകയാണ് അത് ചെയ്തത്. ക്രൈസ്തവ മിസ്റ്റിക്കുകളും മുസ്ലീം സൂഫിമാരും ആത്മപരിശോധന നടത്തുകയും അടിമത്വത്തില്‍നിന്നുള്ള മോചനത്തിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അവര്‍ സാര്‍വ്വത്രികമായ ആത്മീയതയുടെ മാര്‍ഗ്ഗത്തില്‍കൂടി സഞ്ചരിക്കുകയാണ് ചെയ്തത്. എന്നാല്‍ ക്രൈസ്തവമുസ്ലീം മതപുരോഹിതന്മാര്‍ ഭരണകൂടത്തെ ഉപയോഗിച്ച് മിസ്റ്റിസിസ്സത്തേയും സൂഫിസത്തേയും അടിച്ചമര്‍ത്തി. കാലക്രമത്തില്‍ മിസ്റ്റിക്കുകളും സൂഫികളും സാമ്രാജ്യത്തിന്റെ കീഴിലുള്ള പള്ളികളുടെ സേവകന്മാരായി തീര്‍ന്നു. ക്രൈസ്തവമിസ്റ്റിക്കുകളേയും സൂഫിസത്തേയും രക്ഷിയ്ക്കുകയെന്നത് ഹിന്ദു ആത്മീയതയുടെ കടമയാണ്. ഇപ്രകാരമാണ് ഹിന്ദു സമുദായവും ക്രൈസ്തവസമുദായവും മുസ്ലീം സമുദായവും തമ്മില്‍ യോജിക്കേണ്ടത്.
ക്രൈസ്തവമതത്തിന്റേയും അപ്പോസ്തന്മാരുടേയും ഇസ്ലാമിക പ്രവാചകന്റേയും ഉത്ഭവം പഠിച്ചാല്‍ മാത്രമേ ക്രിസ്ത്യന്‍ മുസ്ലീം പള്ളികളുടെ യഥാര്‍ത്ഥസ്വഭാവം മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഇപ്രകാരം പഠിച്ചാല്‍ മേല്‍പറഞ്ഞവ രണ്ടും മതങ്ങളല്ലെന്നും സാമ്രാജ്യത്വത്തിന്റെ മോഹങ്ങള്‍ നിറഞ്ഞ രാഷ്ട്രീയാദര്‍ശങ്ങള്‍ മാത്രമാണെന്നും മനസ്സിലാക്കാന്‍ സാധിക്കും. വാള് ഉപയോഗിച്ച് ലോകത്തിന്റെ ഗണ്യമായ ഭാഗങ്ങള്‍ പിടിച്ചടക്കിയതോടുകൂടി അവരുടെ കൊതി വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവസഭയേയും ഇസ്ലാമിനേയും സനാതനധര്‍മ്മത്തില്‍പ്പെട്ട വിഭാഗങ്ങളെപ്പോലെ മതങ്ങളായി ഹിന്ദുസമുദായം കണക്കാക്കിയത് തെറ്റായിപോയി.
ഹിന്ദുസമുദായത്തിന് വ്യവസ്ഥാപിതമായ ഒരു പള്ളിയോ ഭരണകൂടമോ ഉണ്ടായിട്ടില്ല. ഹിന്ദു സമുദായം ഒരു മതേതരസമുദായമായിരുന്നു. ഇപ്പോഴത്തെ ഭരണവര്‍ഗ്ഗം മതേതരത്വത്തെപ്പറ്റി ചെയ്യുന്ന പ്രസംഗങ്ങള്‍ ഒന്നും ഹിന്ദുസമുദായത്തിന് ആവശ്യമില്ല. വിഭാഗീയതയുടേയും മതപരമായ ഭരണകൂടത്തിന്റേയും പക്ഷപാതികള്‍ ആയ ക്രൈസ്തവസഭയോടും ഇസ്ലാമിനോടും ആണ് ഈതരം പ്രസംഗങ്ങള്‍ ചെയ്യേണ്ടത്. മതേതരത്വത്തെപ്പറ്റി ഭരണവര്‍ഗ്ഗം ഈ കൂട്ടരോട് പ്രസംഗിയ്ക്കാത്തത് അവര്‍ ഇസ്ലാമിക വര്‍ഗ്ഗീയതയെ പ്രീണിപ്പിയ്ക്കുന്ന ആളുകള്‍ ആയതുകൊണ്ടാണ്.
ഇസ്ലാമിക വര്‍ഗ്ഗീയതയെ തോല്പിക്കാന്‍ കഴിയാത്തതിന്റെ നിരാശകൊണ്ട് ദേശീയപ്രസ്ഥാനം. പ്രത്യേകിച്ച് അതിലെ ഇടതുപക്ഷം, ഹിന്ദു വര്‍ഗ്ഗീയതയുടെ തലയില്‍ പഴിചാരുകയാണ്. ഇതിന്റെ ഫലമായി ഇന്ന് ഇന്ത്യന്‍ മതേതരത്വം എന്നത് ഹൈന്ദവവിരോധമായി രൂപം മാറിയിരിക്കുന്നു. ഇവര്‍ ക്രൈസ്തവ-ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ മുന്നണിപ്പടയും ആവാറുണ്ട്. വിശാലമായ അര്‍ത്ഥത്തില്‍ ഹിന്ദു സമുദായത്തിന്റെ ഒരു ഭാഗം മാത്രമായ സിക്കുസമുദായത്തിന്റെ മേല്‍ മേധാവിത്വം ചുമത്താനും ഗുരുദ്വാരകളേയും അവയിലെ ധനത്തേയും നിയന്ത്രിയ്ക്കാനും ഇസ്ലാമികസ്വാധീനമുള്ള അകാലിഗ്രൂപ്പിനെ മേല്‍പറഞ്ഞവര്‍ പ്രോത്സാഹിപ്പിയ്ക്കുന്നുമുണ്ട്.
ഈ സത്യസന്ധമല്ലാത്ത മതേതരത്വത്തെ കള്ളക്കമ്മട്ടത്തില്‍ അടിച്ച നാണയം എന്ന നിലയില്‍ ഹിന്ദു സമുദായം തള്ളിക്കളയണം. സ്വന്തം രാജ്യത്തിന്റെ ഹിന്ദു സമുദായത്തിനെ ഒരു ന്യൂനപക്ഷമാക്കി അധഃപതിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള കള്ളക്കളിയെ തോല്പിക്കാനുള്ള മാര്‍ഗ്ഗം ഇതുമാത്രമാണ്. ഹിന്ദുസമുദായത്തിന്റെ ദേശീയതയെന്നാല്‍ വര്‍ഗ്ഗീയതയാണെന്ന് വരുത്തികൂട്ടാന്‍ ശ്രമിക്കുന്ന മതേതരവാദികളെ ”തഗ്ഗുകള്‍” എന്നല്ലാതെ വിളിയ്ക്കാന്‍ പ്രയാസമുണ്ട്. ഇങ്ങിനെയുള്ളവരുടെ മുഖംമൂടി പിച്ചിചീന്തി അവരെ ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു.
ഇപ്പോഴത്തെ സ്ഥിതി എന്താണ്? ക്രൈസ്തവ സഭയേയും ഇസ്ലാമിനേയും സര്‍വ്വധര്‍മ്മസമഭാവത്തോടുകൂടി കാണണമെന്നുള്ള മുദ്രാവാക്യമാണ് ഹിന്ദുബുദ്ധിജീവികള്‍ ഇപ്പോഴും മുഴക്കുന്നത്. സ്വന്തം സനാതനധര്‍മ്മത്തെപോലെതന്നെ നല്ല മതങ്ങളാണ് ക്രൈസ്തവസഭയും ഇസ്ലാമും എന്ന് ഈഹിന്ദു ബുദ്ധിജീവികള്‍ പറയുന്നു. ഹിന്ദുക്കളുടെ വേദപുസ്തകങ്ങളില്‍നിന്നും ബൈബിളില്‍നിന്നും ഖുറാനില്‍നിന്നും ഉദ്ധരണികള്‍ എടുത്ത് മൂന്നിന്റേയും മൗലികമായ ഐക്യത്തെപ്പറ്റി പ്രസംഗിയ്ക്കുന്ന പണ്ഡിതന്മാര്‍ എത്ര വേണമെങ്കിലും ഉണ്ട്.
പ്രസ്തുത കാര്യത്തോട് യോജിക്കാത്തവരെ ഹിന്ദുസമുദായത്തിലെ ബുദ്ധിജീവികളുടെ വൃത്തങ്ങളില്‍നിന്ന് ബഹിഷ്‌കരിയ്ക്കുകപോലും ചെയ്യുന്നു. ഇങ്ങിനെയുള്ളവരെ ഹിന്ദുക്കളായ രാഷ്ട്രീയക്കാര്‍ പകര്‍ച്ചവ്യാധി പിടിപ്പെട്ടവരെപോലെ ദൂരെ മാറ്റിനിര്‍ത്തുന്നു. അല്ലെങ്കില്‍ ക്രിസ്ത്യാനികളുടേയും മുസ്ലീംകളുടേയും വോട്ടുകള്‍ നഷ്ടപ്പെടുമല്ലോ.
എന്നാല്‍ മുല്ലയോ പാതിരിയോ ഈ ആശയത്തിനോട് യോജിച്ചുകൊള്ളണമെന്നില്ല. ഇവര്‍ ഓരോരുത്തരും, തന്റെ, തന്റെ മതമാണ് ഉത്തമമെന്നും അവ സനാതനധര്‍മ്മത്തിനോട് സമാനമായികാണുന്നത്. തെറ്റാണെന്നും ഉല്‍ഘോഷിയ്ക്കുന്നു. സര്‍വ്വധര്‍മ്മസമഭാവം എന്നുള്ള ഹിന്ദുവിന്റെ ആശയത്തെ നിഷേധിയ്ക്കാതെതന്നെ ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിത്തറ തകര്‍ത്തുകൊണ്ട് ശക്തിയും പണവും ഉള്‍പ്പെടെ എല്ലാ മാര്‍ഗ്ഗങ്ങളില്‍കൂടിയും തങ്ങള്‍ ഹിന്ദു സമുദായത്തിന് കഴിയില്ല എന്നതാണ് മുല്ലയുടേയും പാതിരിയുടേയും നിലപാട്. മതപരിവര്‍ത്തനത്തോടുള്ള ഹിന്ദുക്കളുടെ എതിര്‍പ്പ് അവരെതന്നെ കപടബുദ്ധികളായി തൊലിയുരിച്ചുകാട്ടുന്നുവെന്നാണ് മുല്ലയും പാതിരിയും അവകാശപ്പെടുന്നത്.
ക്രൈസ്തവസഭയ്‌ക്കോ ഇസ്ലാമിനോ ഇന്ത്യയില്‍ രാഷ്ട്രീയാധികാരം കിട്ടിയാല്‍ ഹിന്ദുക്കളുടെ സ്ഥിതി എന്തായിതീരുമെന്നാണ് വിചാരിക്കേണ്ടത്? മുല്ലയും പാതിരിയും ഈ കാര്യം മറച്ചുവെയ്ക്കുന്നില്ല. ”എല്ലാദേശങ്ങളും അള്ളാഹു പ്രവാചകനെ ഏല്പിച്ചിരിക്കുകയാണ്. ഇന്ത്യയും അങ്ങിനെ തന്നെ. ഈ രാജ്യത്തെ ഇസ്ലാം ആക്കണമെന്നാണ് അള്ളാഹു ശാസിച്ചിട്ടുള്ളത്. ശരി അപ്രകാരം വിഗ്രഹാരാധന നിഷിദ്ധമാണ്. ഇന്ത്യയിലെ വിഗ്രഹങ്ങള്‍ നശിപ്പിക്കേണ്ടിയിരിക്കുന്നു.
ഈ വിഗ്രഹങ്ങള്‍ ഇരിയ്ക്കുന്ന ദേവാലയങ്ങള്‍ പള്ളികളായി മാറ്റുകയെന്നതാണ് നമ്മുടെ കടമ. ഇന്ത്യയിലെ എല്ലാ കാഫറുകളോടും ഇസ്ലാമില്‍ സന്മനസ്സോടു കുടിച്ചേരാന്‍ നമുക്ക് ഉപദേശിക്കാം. അവര്‍ അങ്ങിനെ ചെയ്തില്ലെങ്കില്‍ ബലം പ്രയോഗിയ്ക്കുകയല്ലാതെ നിവൃത്തിയില്ല”- ഇതാണ് അവരുടെ നില.
മേല്‍പറഞ്ഞ സമീപനത്തെപറ്റി ഏതെങ്കിലും ഹിന്ദു പ്രതിഷേധിയ്ക്കുകയാണെങ്കില്‍ മുല്ല ബഹളംകൂട്ടുമെന്ന് തീര്‍ച്ചയാണ്. മുല്ലയും അയാളുടെ ആള്‍ക്കാരുംകൂടി ഇങ്ങനെ ചോദിക്കും:- ”ഞങ്ങളുടെ മതപുസ്തകങ്ങളില്‍ എഴുതിയത് ഞങ്ങള്‍ വിശ്വസിക്കുകയും നടപ്പാക്കുകയും ചെയ്യരുത് എന്നാണോ നിങ്ങള്‍ പറയുന്നത്? എന്തൊരുതരം ഹിന്ദുക്കളാണ് നിങ്ങള്‍? പണ്ഡിറ്റ് സുന്ദരലാല്‍, രാഹുല്‍ സംകൃത്യായന്‍, വിനോബഭാവെ മുതലായ നിങ്ങളുടെ തന്നെ മഹര്‍ഷിമാരും പണ്ഡിതന്മാരും ഇസ്ലാമിന്റെ മഹത്വത്തെപറ്റി എഴുതിയിട്ടുള്ള പുസ്തകങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? ഇത്രയും കൊല്ലങ്ങള്‍ രാവും പകലും നിങ്ങളുടെ സ്വന്തം നേതാക്കന്മാര്‍ സര്‍വ്വധര്‍മ്മസമഭാവത്തെപ്പറ്റി ചെയ്തിട്ടുള്ള പ്രസംഗങ്ങള്‍ നിങ്ങള്‍ കേട്ടിട്ടില്ലേ? നിങ്ങള്‍ മതേതരസ്വഭാവക്കാര്‍ അല്ലെന്നാണല്ലോ വന്നുകൂടിയിട്ടുള്ളത്? ഭരണഘടനയില്‍ ഉറപ്പ് നല്‍കിയിട്ടുള്ള മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഹിന്ദു വര്‍ഗ്ഗീയവാദികളാണ് നിങ്ങളെന്ന് ഇതെല്ലാം കാണുമ്പോള്‍ തോന്നിപ്പോകുന്നു. സങ്കുചിതമായ ഹിന്ദുവര്‍ഗ്ഗീയവാദം ഉപേക്ഷിയ്ക്കുകയും ഹിന്ദു ധര്‍മ്മത്തോട് നീതി പുലര്‍ത്തുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഞങ്ങള്‍ ഇസ്ലാമിക തത്വങ്ങളോട് നീതി പുലര്‍ത്തുമെന്ന കാര്യത്തെപറ്റി യാതൊരു സംശയവും വിചാരിക്കേണ്ടതില്ല. ഇപ്രകാരമാണ് നമ്മുടെ രണ്ടുമതങ്ങളും സഹവര്‍ത്തിത്വം പുലര്‍ത്തേണ്ടത്. അവസാനം ഇവയില്‍ സത്യമായത് വിജയം വരിയക്കും.”
പാതിരിയും ഇതേ ശൈലിയില്‍ സംസാരിക്കുന്നത് കേള്‍ക്കാം. പക്ഷെ, മുല്ലയുടെ പ്രാകൃതമായ ഭാഷ പാതിരി ഉപയോഗിയ്ക്കുകയില്ലെന്ന് മാത്രമേയുള്ളൂ. പെരുമാറ്റത്തിലും പാതിരി മുല്ലയേക്കാള്‍ സംസ്‌കാരസമ്പന്നന്‍ ആയിരിക്കും. ഇദ്ദേഹത്തിന്റെ വില്പനസമ്പ്രദായത്തിന് കൂടുതല്‍ പക്വതയുണ്ടാവും. മുല്ലയുടെ സ്വഭാവം അക്രമപ്രസക്തമാണ്. ഇസ്ലാമികലോകം മുഴുവനും അയാളെ അനുകൂലിക്കുമെന്ന് അയാള്‍ക്ക് അറിയാം. ഇസ്ലാമികൈക്യം കണ്ടാല്‍ ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന് പേടിയുണ്ടെന്നും അയാള്‍ക്കു അറിയാം.
ഹിന്ദുസമുദായംതന്നെ വാര്‍ത്തെടുത്ത മുദ്രാവാക്യത്തിന്റെ കെണിയില്‍ അവര്‍ സ്വയം അകപ്പെട്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരായ അഞ്ചാം പത്തികള്‍ക്ക് വികസനസ്വാതന്ത്ര്യം കൊടുത്ത ജനാധിപത്യസമുദായവും ഈ തരത്തിലുള്ള കെണിയില്‍ തന്നെയാണ് അകപ്പെട്ടിട്ടുള്ളത്.
ഇതില്‍നിന്നുള്ള രക്ഷാമാര്‍ഗ്ഗം എന്താണ്? ക്രൈസ്തവസഭയും ഇസ്ലാമും പാശ്ചാത്യസാമ്രാജ്യത്വങ്ങളുടെ അകമ്പടി സേവിച്ചുകൊണ്ടുള്ള പ്രത്യയശാസ്ത്രങ്ങളായിട്ടാണ് ഇന്ത്യയില്‍ വന്നത്. ഈ സാമ്രാജ്യത്വങ്ങള്‍ തോറ്റ് നാടുവിട്ട് ഓടിപ്പോയി. അതിനാല്‍ ഇവയെ സേവിച്ച ആശയങ്ങള്‍ക്കും ഇവിടെ സ്ഥാനം ഉണ്ടാവാന്‍ പാടില്ല. അവയേയും തോല്പിച്ച് ഓടിയ്‌ക്കേണ്ടിയിരിക്കുന്നു. പാശ്ചാത്യരുടേയും മുഹമ്മദീയരുടേയും മേധാവിത്വത്തിന്റെ കാലത്ത് നഷ്ടപ്പെട്ട മേഖലകള്‍ ഹിന്ദുസമുദായം തിരിച്ചുപിടിയ്ക്കണം. ഹിന്ദുസമുദായത്തില്‍നിന്ന് അകന്നുപോയവരെ തിരികെകൊണ്ടുവരികയും വേണം.
ഏറ്റവും പ്രാരംഭമായ കടമ ഇതാണ്. വാതില്‍ കൊട്ടിയടയ്ക്കപ്പെട്ട മനസ്സിന്റേയും സംസ്‌കാരത്തിന്റേയും തടവുകാരായി അന്യദേശങ്ങളില്‍ കഴിഞ്ഞുകൂടുന്ന സഹോദരങ്ങളെ രക്ഷിയ്ക്കുകയെന്നതാണ് അന്തിമമായ നമ്മുടെ ചുമതല.
പാശ്ചാത്യരാജ്യങ്ങളില്‍ സനാതന ധര്‍മ്മം പരത്തുവാനുള്ള അന്തരീക്ഷം ഇപ്പോള്‍ അനുകൂലമാണ് പാശ്ചാത്യരാജ്യങ്ങള്‍ ക്രൈസ്തവസഭയെ നിരാകരിയ്ക്കുകയും യുക്തിവാദവും സാര്‍വ്വത്രികതയും മാനുഷികമൂല്യങ്ങളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം ഹിന്ദുധര്‍മ്മത്തിന്റെ ആശയങ്ങളാണ്. അക്ഷരാഭ്യാസം ഇല്ലാത്തവരും പട്ടിണിക്കാരും ആയ ഇന്ത്യക്കാരെ രക്ഷിക്കാന്‍വേണ്ടിയെന്ന് അവകാശപ്പെട്ടുകൊണ്ട് ക്രൈസ്തവസഭകള്‍ വലിയ തോതില്‍ പിരിച്ചുണ്ടാക്കുന്ന പണം മുഴുവനും വൃത്തികെട്ട മതപരിവര്‍ത്തനത്തിനാണ് ഉപയോഗിയ്ക്കുന്നതെന്ന് പാശ്ചാത്യരാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് അറിയില്ല. അവിടങ്ങളില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ ഈ കാര്യം പാശ്ചാത്യരെ മനസ്സിലാക്കി കൊടുക്കണം.
പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിദേശനയ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവസഭകള്‍ കെട്ടുപിണഞ്ഞുകിടക്കുകയാണെന്നുള്ളത് സത്യമാണ്. അമേരിക്കന്‍ ഗവണ്‍മെന്റ് മദര്‍ തെരേസയുടെ സ്ഥാപനത്തെ വളരെ ശ്രദ്ധാപൂര്‍വ്വം കെട്ടിപൊക്കി കൊണ്ടുവരുന്നത് ഇതിന്റെ സൂചനയാണ്. ഹിന്ദുസമുദായം ഇവര്‍ക്ക് മാന്യത കല്പിക്കുന്നതുകൊണ്ടാണല്ലോ പാശ്ചാത്യര്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നത്. ഈ കൂട്ടര്‍ക്ക് മാന്യത നഷ്ടപ്പെടുന്ന നിമിഷത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ ഇവരെ ഉപേക്ഷിക്കും എന്നുള്ള കാര്യം തീര്‍ച്ചയാണ്.
ഇസ്ലാമിനെ പൊട്ടിയ്ക്കാന്‍ ഇത്രതന്നെ എളുപ്പമല്ല. മതതത്വങ്ങളെ പുനഃപരിശോധിയ്ക്കുകയോ യുക്തിവാദവും സാര്‍വ്വത്രികതയും മാനുഷികമൂല്യങ്ങളും പ്രചരിപ്പിയ്ക്കുകയോ ചെയ്യാന്‍ സമ്മതിയ്ക്കാത്ത അടച്ചുറപ്പുള്ള സമുദായങ്ങളാണ് ഇസ്ലാമിക രാജ്യങ്ങളില്‍ ഉള്ളത്. അവിടെയെല്ലാം ഭരണകൂടം ഈ വ്യവസ്ഥയ്ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നുണ്ട്. മതഭ്രാന്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് എതിരായി ഇസ്ലാമിക മൂലതത്വവാദികള്‍ ഭീകരമര്‍ദ്ദനം അഴിച്ചുവിട്ടിരിക്കുകയാണ്.
പാശ്ചാത്യ രാജ്യങ്ങള്‍, പ്രത്യേകിച്ചും അമേരിയ്ക്ക, ഇസ്ലാമിക മതഭ്രാന്തിനെ പ്രോത്സാഹിപ്പിയ്ക്കുന്നുമുണ്ട്. സോവിയറ്റ് യൂണിയന് എതിരായി ഉപയോഗിക്കാം എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് അവര്‍ ഇങ്ങിനെ ചെയ്യുന്നത്. ഇസ്ലാമികരാജ്യങ്ങളില്‍ കൂരിരുട്ട് വ്യാപിച്ചിരിക്കുന്നു. ജനത്തിന്റെ മോചനത്തെപ്പറ്റി വലിയ ആശയ്‌ക്കൊന്നും വഴിയില്ല.
അടച്ചുറപ്പുള്ള ഒരു സമുദായത്തില്‍ മൂലതത്വവാദം കുത്തിപ്പൊക്കുന്നത് ആസന്നമായ നാശത്തിന്റെയും സംഭ്രമത്തിന്റേയും ലക്ഷണമാണ്. പണ്ട് പ്രോട്ടസ്റ്റാണ്ട് പ്രസ്ഥാനത്തിന്റെ രൂപത്തില്‍ യൂറോപ്പില്‍ പൊന്തിവന്ന ക്രൈസ്തവമൂലതത്വവാദപ്രസ്ഥാനം നാശത്തിന്റെ വിത്ത് വിതച്ചുവല്ലോ. മൂലതത്വവാദം എപ്പോഴും സംസ്‌കാരത്തിന്റെ ഉള്ളിലുള്ള പ്രാകൃതാവസ്ഥയെയാണ് പുറത്തുകൊണ്ടുവരുന്നത്. മുഹമ്മദീയരില്‍പ്പെട്ട അനേകം വിദ്യാര്‍ത്ഥികളും പണ്ഡിതന്മാരും ശാസ്ത്രകാരന്മാരും ബുദ്ധിജീവികളും ഇസ്ലാമിക രാജ്യങ്ങളില്‍ നില്ക്കക്കള്ളിയില്ലാതെ ഇന്ത്യയിലേക്ക് ഓടിവരുന്നുണ്ട്. ഇത് വളക്കൂറുള്ള മണ്ണാണ്. ഹിന്ദുസമുദായത്തിന് ഇവിടെ വിത്തുകള്‍ വിതയ്ക്കാം.
കാലാന്തരത്തില്‍ ഇവ മരങ്ങളായി തീര്‍ന്ന് പഴങ്ങള്‍ തരാതിരിയ്ക്കുകയില്ല. ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള ഈ അഭയാര്‍ത്ഥികളെ ഒരു കാര്യം ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. അവരുടെ രാജ്യങ്ങളിലെ രാഷ്ട്രീയത്തിന് മാത്രമല്ല വക്രത സംഭവിച്ചിട്ടുള്ളത്. ഇസ്ലാമിക സംസ്‌കാരം തന്നെ അവരുടെ സമുദായത്തെ വിഷലിപ്തമാക്കിയിട്ടുണ്ട്. ഹിന്ദുസമുദായത്തിന് അടിയന്തിരവും അന്തിമവും ആയ ഈ കടമകള്‍ നിറവേറ്റാന്‍ കഴിയണമെങ്കില്‍ സ്വന്തം പൈതൃകത്തെപ്പറ്റി ബോധം ഉണ്ടാവുകയും സ്വന്തം ആത്മീയകേന്ദ്രത്തെ പുനര്‍ജ്ജീവിപ്പിയ്ക്കുകയും ചെയ്യണം. ബാക്കിയുള്ളവയെല്ലാം തനിയെ ഉണ്ടായിക്കൊള്ളും.
Discussion about this post