ന്യൂഡല്‍ഹി: തത്കാല്‍ ടിക്കറ്റ് വിതരണത്തിനു പ്രത്യേക കൌണ്ടര്‍ തുടങ്ങാന്‍ റെയില്‍വേ ആലോചിക്കുന്നു. നിശ്ചിത സമയത്തുമാത്രം ടിക്കറ്റ് വിതരണം പരിമിതപ്പെടുത്താനും നീക്കമുണ്ട്. ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപകപരാതിയുടെ പശ്ചാത്തലത്തിലാണിത്. ഇതിനുപുറമേ ടിക്കറ്റ് കൌണ്ടറുകള്‍ക്കു സമീപം സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും ചെയ്യും.
ഇ-റിസര്‍വേഷന്‍ സമ്പ്രദായം ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള മുന്‍കരുതലും പരിഗണിക്കുന്നു. കൌണ്ടറുകളില്‍ ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു നിരോധിക്കുമെന്നും നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ വി.കെ. ഗുപ്ത അറിയിച്ചു.
അഞ്ചുദിവസം മുമ്പ് ബുക്ക് ചെയ്യാമെന്ന വ്യവസ്ഥ ഒരു ദിവസമാക്കി പരിമിതപ്പെടുത്തിയതും ദിവസത്തിന്റെ ആദ്യമണിക്കൂറുകളില്‍ ഇ-ടിക്കറ്റ് വിതരണം നിരോധിച്ചതുമെല്ലാം ദുരുപയോഗം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. രാജ്യത്തെ 2677 ട്രെയിനുകളിലെ 1.71 ലക്ഷം ബര്‍ത്തുകളിലേക്കാണ് തത്കാല്‍ സംവിധാനത്തിലൂടെ ടിക്കറ്റ് നല്കുക. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതുവഴി റെയില്‍വേയ്ക്കു ലഭിച്ചത് 847 കോടി രൂപയാണ്.
Discussion about this post