ആലപ്പുഴ: കെ സുധാകരനെതിരെ പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ കെ.സുധാകരനുള്ള സ്വാധീനം തകര്‍ക്കാനാണ് സി.പി.എം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ചില കേന്ദ്രങ്ങളുടെ പ്രേരണയാലാണ് പ്രശാന്ത് ബാബു വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്.
ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ സുധാകരന് പങ്കില്ലെന്ന് ആന്ധ്രയിലെ കോടതി കണ്ടെത്തിയതാണ്. ജനങ്ങള്‍ സത്യം തിരിച്ചറിയണം. ഞങ്ങള്‍ക്ക് ഇതില്‍ ഒന്നും മറയ്ക്കാനില്ല. 35 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കുന്ന കാര്യത്തില്‍ യു.ഡി.എഫില്‍ രണ്ട് അഭിപ്രായമുണ്ട്. ഇക്കാര്യം നാലാം തീയതി ചേരുന്ന യു.ഡി.എഫ് യോഗം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
Discussion about this post