ന്യൂഡല്‍ഹി: വിമാന ഇന്ധന വില വീണ്ടും കുറച്ചു. 2 ശതമാനമാണ് ശനിയാഴ്ച വില കുറച്ചത്. ഇതോടെ ഒരു കിലോ ലിറ്ററിന്റെ വില 1241 രൂപ കുറഞ്ഞ് 61,169 രൂപയായി. ജൂണ്‍ 16 ന് പ്രഖ്യാപിച്ച വിലക്കുറവ് പ്രകാരം കിലോലിറ്ററിന് 3260 രൂപ കുറഞ്ഞിരുന്നു.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍ വിമാന ഇന്ധന വില കുറയ്ക്കുന്നത്. ശനിയാഴ്ച പ്രഖ്യാപിച്ച വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ 2011 ഒക്‌ടോബറിലെ നിലയിലേക്ക് വില താഴ്ന്നു. വിമാന കമ്പനികളുടെ ചിലവില്‍ 40 ശതമാനവും ഇന്ധനത്തിനായാണ് വിനിയോഗിക്കുന്നത്. ഇന്ധന വില കുറച്ചതിന്റെ ആനുകൂല്യം ടിക്കറ്റ് നിരക്ക് കുറിച്ച് യാത്രക്കാര്‍ക്ക് നല്‍കുമോ എന്ന് കമ്പനികള്‍ ഇതുവരെയും പ്രഖ്യാപനമൊന്നും നടത്തിയില്ല.
Discussion about this post