ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നു. നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോ വെളിപ്പെടുത്തിയ കണക്കു പ്രകാരമാണിത്. ഒരു വര്‍ഷം കൊണ്ട് 67% വര്‍ധനയാണുണ്ടായിട്ടുള്ളത്. ഇതു സംബന്ധിച്ച് അറസ്റ്റിലായ ആളുകളുടെ എണ്ണത്തില്‍ 140% വര്‍ധനയുണ്ട്. കേരളത്തിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെ കൂടുതലാണ്.
കഴിഞ്ഞ വര്‍ഷം 245 സൈബര്‍ കുറ്റകൃത്യങ്ങളോടെ കേരളം മൂന്നാം സ്ഥാനത്താണ്. മഹാരാഷ്ട്രയാണ് ഒന്നാമത്-393 കേസുകള്‍. രണ്ടാമതുള്ള ആന്ധ്രപ്രദേശില്‍ നിന്ന് 372 കേസുകളുണ്ട്. 2010ല്‍ സൈബര്‍ കുറ്റകൃത്യത്തിന് രാജ്യത്ത് 682 പേരെയാണ് അറസ്റ്റ് ചെയ്തതെങ്കില്‍ 2011ല്‍ 1630 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ 31 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. 13 പേര്‍ 60 വയസിനു മുകളിലുള്ളവരുമാണ്.
Discussion about this post