തൊടുപുഴ: വിവാദ പ്രസംഗത്തിന്റെ പേരിലുള്ള കേസില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി അന്വേഷണ സംഘം മുന്‍പാകെ ഹാജരായി. തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ രാവിലെ 9.56 നു ചോദ്യം ചെയ്യലിന് ഹാജരായത്. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തൊടുപുഴയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഒളിവിലായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു അല്ല എന്നു മണി മറുപടി പറഞ്ഞു. ചോദ്യം ചെയ്യലിനോടു സഹകരിക്കുമെന്നും പറഞ്ഞു.
സിപിഎം പ്രവര്‍ത്തിച്ചത് നിയമവിധേയമായാണെന്ന് കെ.കെ.ജയചന്ദ്രന്‍ പറഞ്ഞു. എം.എം.മണി ഒളിലായിരുന്നെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. മണി വീട്ടില്‍ തന്നെയായിരുന്നെന്നും ജയചന്ദ്രന്‍ പറഞ്ഞു.
ഐജിയുടെ നേതൃത്വത്തില്‍ നാലു ഡിവൈഎസ്പിമാരായിരിക്കും മണിയെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ കാമറയില്‍ പകര്‍ത്തും. ഹാജരാകാന്‍ ഇന്നു പത്തു മണി വരെ സമയം അനുവദിച്ചിരുന്നു. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു തീരുമാനം. അന്വേഷണസംഘം രണ്ട് തവണ നോട്ടീസയച്ചിട്ടും മണി ഹാജരായിരുന്നില്ല.
Discussion about this post