തിരുവനന്തപുരം: അടുത്ത 36 മണിക്കൂറിനുള്ളില്‍ സംസ്‌ഥാനത്തു ശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
കനത്തമഴയെ തുടര്‍ന്നു തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ വന്‍ തോതില്‍ കൃഷിനാശം ഉണ്ടായി. ഇന്നലെ രാവിലെ തുടങ്ങിയ മഴ ഇനിയും അവസാനിച്ചിട്ടില്ല. നെയ്യാര്‍ ഡാമിലെ ജലം ക്രമാതീതമായി ഉയര്‍ന്നു.ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. തീരദേശ മേഖലയില്‍ ഉള്ളവരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമുണ്ട്. കിളിമാനൂര്‍, ആറ്റിങ്ങല്‍ ഭാഗങ്ങളില്‍ ആറു വീടുകള്‍ തകര്‍ന്നു.
കൊല്ലത്ത് ശക്‌തമായ കടല്‍ ക്ഷോഭം ഉണ്ടായി.1000ല്‍ അധികം വീടുകള്‍ വേള്ളം കയറിയ നിലയിലാണ്.ജില്ലയില്‍ 10,000 അധികം പേര്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.പകര്‍ച്ച വ്യാധികള്‍ തടയാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചു.തെന്മല ഡാമിന്റെ ജലനിരപ്പ് ക്രമാതിതമായി ഉയര്‍ന്നിരിക്കുന്നു. ഡാം തുറന്നു വിടാന്‍ സാധ്യതയുണ്ട്. മധ്യ കേരളത്തിലും കനത്ത മഴ തുടരുകയാണ്. കൊച്ചിയില്‍ പാലാരിവട്ടം, തേവര ഭാഗങ്ങളില്‍ മഴ ശക്‌തമാണ്. ചെറായി ഉള്‍പ്പെടെയുള്ള തീരദേശങ്ങള്‍ കടലാക്രമണ ഭീഷണിയാണ്. റോഡുകളിലെ ഗട്ടറുകളില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതിനെ തുടര്‍ന്ന് ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്.
Discussion about this post