കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ബിഎസ്എന്‍എല്ലിനെതിരെ പോലീസ് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ജോസി ചെറിയാന്റെ പരാതിയിലാണ് കേസെടുത്തത്. നേരത്തെ ഫോണ്‍ ചോര്‍ത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരില്‍ ഒരാളെ തിരിച്ചറിഞ്ഞിരുന്നു.
ഉപ്പളം ബിഎസ്എന്‍എല്‍ ഓഫീസിലെ ജീവനക്കാരനെയാണ് തിരിച്ചറിഞ്ഞത്. ടി.പി.വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോസി ചെറിയാന്റെ ഫോണ്‍ സംഭാഷണ വിവരങ്ങള്‍ സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’ പുറത്തുവിട്ടത് വിവാദമായിരുന്നു.
Discussion about this post