സ്വന്തം ലേഖകന്‍
ആലുവ: പിതൃതര്‍പ്പണപുണ്യം തേടി ആലുവ മണപ്പുറത്തേക്ക് വന്‍ ഭക്തജനത്തിരക്ക്. പിതൃമോക്ഷത്തിനായി പതിനായിരങ്ങളാണ് മണപ്പുറത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കര്‍ക്കിടകമാസത്തിലെ അമാവാസി നാളെ രാവിലെ വരെ തുടരുന്നതിനാല്‍ തിരക്ക് തുടരാനാണ് സാധ്യത. മഴയില്ലാത്തതിനാല്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ഗുണകരമായിട്ടുണ്ട്.
മണപ്പുറം മഹാദേവക്ഷേത്രത്തില്‍ തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പൂജകള്‍ ആരംഭിച്ചതോടെയാണ് ബലിതര്‍പ്പണം ആരംഭിച്ചത്. കൂടുതല്‍ സൗകര്യങ്ങളൊരുക്കിക്കൊണ്ട് നേവിയുടെയും മുങ്ങല്‍വിദഗ്ധരുടെയും ഫയര്‍ഫോഴ്‌സിന്റെയും സേവനം ലഭ്യമാണ്. കൂടാതെ 500 ഓളം പോലീസുകാരെയും നിയോഗിച്ചിട്ടുണ്ടെന്ന് സുരക്ഷാ ചുമതലവഹിക്കുന്ന ഡി.വൈ.എസ്.പി സലിം, സി.ഐ.എസ്.ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
Discussion about this post