Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഹോട്ടലുകളില്‍ റെയ്ഡ് തുടരുന്നു

by Punnyabhumi Desk
Jul 20, 2012, 12:30 pm IST
in കേരളം

കൊച്ചി: എറണാകുളത്തെ ഹോട്ടലുകളില്‍ ഇന്നും റെയ്ഡ് തുടരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. പറവൂര്‍, മരട് മേഖലയില്‍ നടന്ന റെയ്ഡില്‍ മുപ്പതോളം ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുത്തു. നഗരസഭാ ഹെല്‍ത്ത് വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു രണ്ടു സ്ഥലത്തും റെയ്ഡ്. മരട് മേഖലയിലെ ലേ മെറഡിയന്‍, വൈറ്റ്‌ഫോര്‍ട്ട്, ബിടിഎച്ച് സരോവരം എന്നീ മുന്തിയ ഹോട്ടലുകളിലായിരുന്നു രാവിലെ മുതല്‍ റെയ്ഡ് നടത്തിയത്. പഴകിയ ഇറച്ചി വിഭവങ്ങള്‍, മീന്‍കറി, പച്ചക്കറി കുറുമ, രാസപഥാര്‍ഥങ്ങള്‍ ചേര്‍ത്ത മറ്റു ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ് ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.

ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നവരും ഭക്ഷ്യപാഴ്‌സലുകള്‍ വാങ്ങുന്നവരും ബില്‍ വാങ്ങാന്‍ മറക്കരുതെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബില്‍ സഹായകമാണ്. ഭക്ഷ്യവിഷബാധയുണ്ടായതായി സംശയമുണ്ടായാല്‍ അതതു ജില്ലകളിലെ ഫുഡ് സേഫ്ടി ഓഫീസറെയോ ടോള്‍ഫ്രീ നമ്പരായ  1800 425 1125  ലോ ബന്ധപ്പെടണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

നഗരസഭാ സെക്രട്ടറി ജയകുമാറിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കേശവന്‍ തമ്പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായനിയാസ്, ഹുസൈന്‍, ബിജു, എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഹോട്ടല്‍ വൈറ്റ്‌ഫോര്‍ട്ടില്‍ നിന്നും പഴകിയ അച്ചാറുകളും മറ്റു ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു.

ഹോട്ടല്‍ ലെമെറിഡിയനില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ക്കാന്‍ വെച്ചിരുന്ന നിരോധിച്ച രാസപദാര്‍ഥങ്ങളും പിടിച്ചെടുത്തിയിട്ടുണ്ട്. ഹോട്ടല്‍ ബിടിഎച്ച് സരോവരത്തില്‍ നിന്നും വലിയ തോതില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പാചകത്തിന് ഉപയോഗിക്കുന്ന പഴകിയ വസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡ് വൈകിട്ടുവരെ തുടരും. എല്ലാത്തരം ഹോട്ടലുകളിലും റെയ്ഡ് നടത്തുമെന്നും ഹോട്ടലുടമകള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പിടിച്ചെടുത്ത ഭക്ഷണപദാര്‍ഥങ്ങള്‍ പാത്രങ്ങളിലാക്കി നഗരസഭാ ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies