ശബരിമല: തീര്‍ഥാടനകാലത്ത് സന്നിധാനത്തും പമ്പയിലും ഏര്‍പ്പെടുത്തുന്ന കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള നിരീക്ഷണ ക്യാമറകള്‍ പൊലീസ് സ്‌ഥാപിച്ചു തുടങ്ങി. 20 ക്യാമറകളാണ് സ്‌ഥാപിക്കുന്നത്. സന്നിധാനത്തില്‍ ഒന്‍പതും പമ്പയിലും നീലിമല പാതയിലുമായി 11 ക്യാമറകളുമാണ് സ്‌ഥാപിക്കുക. ഒഎഫ്‌സി കേബിള്‍ വഴി ഇതിനെ ബന്ധിപ്പിക്കുന്ന പണിയും പൂര്‍ത്തിയായി.
ആദ്യമായാണ് പമ്പയിലും സന്നിധാനത്തിലേക്കുള്ള വഴിയിലും ക്യാമറകള്‍ സ്‌ഥാപിച്ച് പൊലീസ് നിരീക്ഷണ സംവിധാനം ശക്‌തമാക്കുന്നത്. പമ്പ ഗണപതികോവില്‍, ഗവ. ആശുപത്രി, പമ്പയില്‍ നിന്നു സന്നിധാനത്തിലേക്കുള്ള വഴി എന്നിവിടങ്ങളിലാണ് ക്യാമറകള്‍ ഉണ്ടാവുക. കെല്‍ട്രോണാണ് ക്യാമറകള്‍ സ്‌ഥാപിക്കുന്നത്. മറ്റു സ്‌ഥലങ്ങളിലെ പണികള്‍ പുരോഗമിക്കുന്നു.
മഴയാണ് പണികള്‍ക്കു തടസ്സം. പമ്പയില്‍ ദേവസ്വം ഗാര്‍ഡ് റൂമിനോട് ചേര്‍ന്നാണ് പൊലീസ് കണ്‍ട്രോള്‍ റൂം സ്‌ഥാപിക്കുന്നത്. 12 ലക്ഷം രൂപ വാടക ലഭിച്ചു വന്ന ഹോട്ടല്‍ ഒഴിവാക്കി ദേവസ്വം ബോര്‍ഡ് കെട്ടിടം ഇതിനായി വിട്ടുകൊടുത്തിട്ടുണ്ട്. കണ്‍ട്രോള്‍ റൂമിന്റെ സീലിങ് ജോലികളാണ് പുരോഗമിക്കുന്നത്.
Discussion about this post