കൊച്ചി: വിവാദമായ തന്ത്രിക്കേസില്‍ വിധി പറയുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. കേസിലെ ആറാം പ്രതി കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ സഹദ് ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിവെച്ചത്. കേസ് വീണ്ടും പരിഗണിക്കുന്ന ഏഴാം തീയതിക്കുള്ളില്‍ ഇയാളെ അറസ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇയാള്‍ക്ക് ജാമ്യം നിന്ന രണ്ടു പേരെയും അറസ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചു.
സഹദിനെതിരേ കോടതി ജാമ്യമില്ലാ അറസ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഇയാള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വിശദീകരണം. 2006 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം. തന്ത്രി കണ്ഠരര് മോഹനരെ എറണാകുളത്തെ ഫ്ളാറ്റിലെത്തിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നാണ് കേസ്. ശോഭാ ജോണ്‍, ബച്ചു റഹ്മാന്‍, ബിനില്‍കുമാര്‍ എന്നിവരുള്‍പ്പെടെ 11 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.
Discussion about this post