കൊച്ചി: കൊല്ലത്തും കോഴിക്കോട്ടും ഫ്രീഡം പരേഡ് നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. പരേഡ് മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാകുമെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.
കോഴിക്കോട്, കൊല്ലം ജില്ലകളില്‍ പരേഡ് നടത്താന്‍ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ ജില്ലകളില്‍ പരേഡ് നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് അപേക്ഷ നല്‍കിയെങ്കിലും ഇതും സര്‍ക്കാര്‍ അനുവദിച്ചില്ല. ഇതിനെ ചോദ്യം ചെയ്ത് സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
മലപ്പുറം, കോട്ടയം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ പരേഡേ് പോപ്പുലര്‍ ഫ്രണ്ട് വീണ്ടും അനുമതി തേടിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് എ.ഡി.ജി.പി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. മലപ്പുറം, കോട്ടയം ജില്ലകളില്‍ പരേഡ് നടത്താനുള്ള അപേക്ഷ നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു.
Discussion about this post