മൈസൂര്‍: പ്രഭാതസവാരിയ്ക്കിടെ കാണാതായ ആര്‍.എസ്.എസ് മുന്‍ മേധാവി കെ.എസ്.സുദര്‍ശനെ കണ്ടെത്തി. മൈസൂരിലെ കെസറയില്‍ അശോകന്‍ എന്നയാളുടെ വീട്ടില്‍ നിന്നുമാണ് സുദര്‍ശനെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. നടത്തത്തിനിടെ വഴിതെറ്റിയ അദ്ദേഹം ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് വഴിയരികിലുള്ള വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. രാവിലെ 5.20ഓടെയാണ് പ്രഭാതസവാരിയ്ക്കായി സുദര്‍ശന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് എട്ടു മണിയായിട്ടും അദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഭോപ്പാലില്‍ നിന്നും മൂന്ന് ദിവസം മുന്പാണ് സുദര്‍ശന്‍ നസര്‍ബാദിലുള്ള സഹോദരന്റെ വീട്ടിലെത്തിയത്. സാധാരണ പ്രഭാതസവാരിയ്ക്ക് പോകുന്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരും കൂടെ പോകാറുണ്ടെങ്കിലും ഇന്ന് അദ്ദേഹം ആരെയും കൂട്ടിയിരുന്നില്ല.
Discussion about this post