കോഴിക്കോട്: മാതാ അമൃതാനന്ദമയിയെ കൈയേറ്റത്തിനുശ്രമിച്ച ബിഹാര്‍ സ്വദേശി സത്‌നാ സിംഗിന്റെ ദുരൂഹ മരണത്തെക്കുറിച്ചു ഉന്നതതല അന്വേഷണം വേണമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന് ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനു മുന്‍പു തന്നെ പ്രതി മരണപ്പെട്ടതു ദുരൂഹതയുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഭീകര സംഘടനകളുണ്ടോയെന്ന് അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്യപ്പെട്ടയാളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയക്കുകയും അവിടെ നിന്ന് മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റുകയുമാണുണ്ടായത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post