കോട്ടയം: ദുര്‍ഗാഷ്‌ടമി ദിനമായ ഇന്നു നടക്കുന്ന പ്രത്യേക പൂജകള്‍ക്കും പരിപാടികള്‍ക്കും ഞായറാഴ്‌ച നടക്കുന്ന വിദ്യാരംഭത്തിനുമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിക്ഷേത്രം ഒരുങ്ങി. ഇരുട്ടിനെ അകറ്റുന്ന വിദ്യയുടെ മഹത്വം വിളിച്ചോതുന്ന ദുര്‍ഗാഷ്‌ടമി ദിനത്തില്‍ സരസ്വതീനടയില്‍ സാരസ്വതസൂക്‌ത ജപത്തോടെയും വിഷ്‌ണുനടയില്‍ പുരുഷസൂക്‌ത ജപത്തോടെയും പൂജകള്‍ ആരംഭിക്കും. കലാമണ്ഡപത്തില്‍ സഹസ്രനാമ ജപത്തോടെ കലാപരിപാടികള്‍ ആരംഭിക്കും. വൈകിട്ട് ആറിന് അക്ഷരപൂജാ സംഗമമായ സരസ്വതീനമസ്‌തുഭ്യം. പ്രഫ. ഏറ്റുമാനൂര്‍ സോമദാസന്‍ അക്ഷരസന്ദേശം നല്‍കും. മഹാനവമി ദിവസമായ നാളെ രാവിലെ 9.30നു ദക്ഷിണമൂകാംബി സംഗീതോത്സവം. വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ പൂജയെടുപ്പ്. തുടര്‍ന്ന് 4.30നു വിദ്യാരംഭം.
Discussion about this post