Thursday, July 3, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

മരവുരിയുടുത്ത ഭൂതകാലവും മനം മയക്കുന്ന വര്‍ത്തമാനവും

by Punnyabhumi Desk
Aug 16, 2012, 12:25 pm IST
in സനാതനം

സ്വാമി സത്യാനന്ദസരസ്വതി

അയോദ്ധ്യാധിപതിയായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ചരിത്രം പല രീതിയില്‍ പഠനാര്‍ഹമാണ്. ലോകസാഹിത്യത്തിലും ചരിത്രത്തിലും അനേകായിരങ്ങളെ നിഗ്രഹച്ചതായി രേഖകളുണ്ട്. വര്‍ത്തമാനകാലത്തും ഈ കൊലപാതകം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ശിക്ഷാര്‍ഹമായ ഈ കൊലപാതകങ്ങള്‍ സ്വാര്‍ത്ഥയുടെ കെട്ടഴിച്ചുകാണിക്കുന്നവയാണ്. വികാരപങ്കിലമായ കാലുഷ്യം ഇത്തരം കൊലകളെ പാതകങ്ങളായിത്തന്നെ കരുതിപ്പോരുന്നു. കൊലപാതകം എന്ന വാക്കിന് അര്‍ത്ഥവും ഇങ്ങനെ സിദ്ധിച്ചതാണ്. അക്കാരണത്താല്‍ത്തന്നെ കൊലപാതകങ്ങള്‍ ശിക്ഷാര്‍ഹങ്ങളായും തീര്‍ന്നിട്ടുണ്ട്. രക്ഷാര്‍ഹങ്ങളായി ഭവിച്ചിട്ടുള്ള ശിക്ഷകള്‍ വളരെ വിരളമാണ്. മാത്രവുമല്ല ശിക്ഷകള്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ആത്മസംതൃപ്തി വന്നതായി കാണുവാനും കഴിഞ്ഞിട്ടില്ല.

അമിതമായ ആഗ്രഹവും കച്ചവടമനോഭാവവും, സാമ്രാജ്യമോഹവും, തത്ത്വദീക്ഷയില്ലാത്ത ആക്രമണത്തിന് വഴിതെളിച്ചിട്ടുണ്ട്. വിവേചനമില്ലാത്ത ജീവരാശികളെ കൊന്നൊടുക്കുവാനുള്ള സംസ്‌കാരശൂന്യതയ്ക്കും കാരണം സ്വാര്‍ത്ഥതയാണ്. ആയുധവിദ്യയുടെ ആധുനിക സമ്പ്രദായങ്ങള്‍ അനാവരണം ചെയ്യുന്ന മൃഗീയമായ ധര്‍മ്മബോധത്തിന്റെ നെഞ്ചുപിളര്‍ന്നുകൊണ്ടാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്. കൊള്ള നടത്തുവാനും ധര്‍മസ്ഥാപനങ്ങള്‍ നശിപ്പിക്കുവാനും സന്നദ്ധമായിട്ടുള്ള ചരിത്ര പശ്ചാത്തലം ധര്‍മവും നീതിയും സ്ഥാപിച്ചെടുക്കുവാനാണെന്നു പറയുവാന്‍ വയ്യ.

അയോദ്ധ്യമുതല്‍ ബാബറിമസ്ജിദ്‌വരെ എത്തിനില്ക്കുന്ന വിശ്വാസ പ്രമാണങ്ങള്‍ മേല്പറഞ്ഞ അഭിപ്രായത്തിനു അടിസ്ഥാനമാണ്. ആക്രമിയ്ക്കപ്പെട്ട രാജ്യത്തിന്റെ സമ്പത്ത് സ്വന്തം എന്ന സങ്കല്പത്തിനു വേണ്ടി അപഹരിയ്ക്കാത്ത പാരമ്പര്യവും ചരിത്രത്തിന്റെ ചാരിത്ര്യം കുറിയ്ക്കുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ പലതും യുദ്ധത്തിന്റെ ഭീകര ചിത്രം വരച്ചുകാട്ടുമ്പോള്‍ നിഷ്പ്രഭങ്ങളായിപ്പോയിട്ടുണ്ട്. സാമൂഹ്യപരിഷ്‌കരണത്തില്‍ ധാര്‍മികബോധം അരക്കിട്ടുറപ്പിക്കുന്നതിന്റെ ഉദ്ദേശശുദ്ധിയും അത്തരം യുദ്ധങ്ങളിലൂടെ സാധിച്ചതായും സാധൂകരിച്ചതായും കാണുന്നില്ല. സമ്പത്തും പദവിയും ആഗ്രഹിക്കാതെ ധര്‍മബോധം മാത്രം മുഖ്യമാക്കിക്കൊണ്ടുള്ള ധാര്‍മിക സമരപാരമ്പര്യവും വിരളമാണ്. സമരമുഖങ്ങളില്‍പ്പോലും ധര്‍മത്തെ നീതീകരിച്ചും ശ്രദ്ധിച്ചും മുന്നോട്ടുപോകുക ആധുനികകാലത്ത് തികച്ചും ചിന്തിക്കാന്‍ ആവില്ല.

വ്യക്തികളുടെ അനിയന്ത്രിത വികാരങ്ങള്‍ക്കും മൂല്യശോഷണത്തിന്നും വഴിതെളിച്ച അനാവശ്യമായ ആക്രമണങ്ങള്‍ സമൂഹത്തിന്റെ കെട്ടുറപ്പിനും വിശ്വാസത്തിനും ഭീഷണിയായിത്തീര്‍ന്ന അനുഭവങ്ങളും യുദ്ധത്തിലും യുദ്ധാനന്തരഘട്ടങ്ങളിലും ധാരളം ഉണ്ടായിട്ടുണ്ട്. വികാരം അഴിഞ്ഞാടിയ സാഹസിക രംഗങ്ങളാണ് പലപ്പോഴും യുദ്ധങ്ങള്‍ കാഴ്ചവച്ചിട്ടുള്ളത്. ശാന്തിയും സമാധാനവും സമ്പത്തും കവര്‍ന്നെടുത്തും നശിപ്പിച്ചും സ്വാര്‍ത്ഥതയുടെ കുമ്പ വീര്‍പ്പിക്കുന്ന അനുഭവങ്ങളാണ് യുദ്ധങ്ങളുടെ സമ്പാദ്യഫലം. ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ച യുദ്ധഭീതി വളര്‍ത്തി ലോകശാന്തിക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു. ലോകനാശത്തിനുതന്നെ വഴിതെളിക്കുന്ന ആയുധപ്പന്തയങ്ങള്‍ ഭീതിയുടെ തീപ്പന്തങ്ങള്‍ കൊളുത്തുകയല്ലാതെ മനുഷ്യനെ മാനിക്കുവാനും രക്ഷിക്കുവാനും പ്രാപ്തി നല്‍കുന്നില്ല. ആക്രമണം സാധുകരിക്കുവാനുള്ള കുതന്ത്രങ്ങളും കുറവല്ല.

പരിഷ്‌കൃതലോകത്ത് പട്ടിണിയും രോഗങ്ങളും ആയുധ സംഭരണവും നാശീകരണവാസനയും ധര്‍മബോധത്തെ കുഴിച്ചുമൂടിക്കൊണ്ട് ആക്രമണത്തിന്നു അതിര്‍ത്തിവികസനത്തിനും കാരണമായിരിക്കുന്നു. ആചാരങ്ങള്‍ ഭാഷ, കുലം, രാഷ്ട്രമീമാംസകള്‍ എന്നിങ്ങനെ എണ്ണമറ്റ പരിമിതികള്‍ മനുഷ്യത്വത്തിന്നെതിരെ മഹായുദ്ധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശരിയും തെറ്റും കണ്ടുപിടിക്കാന്‍ അവസരവും അവകാശവും നഷ്ടപ്പെട്ട സമൂഹത്തെ യുദ്ധങ്ങള്‍ പ്രയോജനപ്പെട്ടിട്ടുള്ളൂ. സമത്വഭാവന നഷ്ടപ്പെട്ട സാമ്പത്തിക സംവിധാനം അധികാരം മെനഞ്ഞെടുത്ത ആഡംബരം. അന്യമാര്‍ഗങ്ങളോടുള്ള വിരോധം, ശത്രുത്വം വളര്‍ത്തുന്ന വികാര തീവ്രത എന്നിങ്ങനെ മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തിയ സമരപാരമ്പര്യങ്ങളുടെ ശോകമൂകമായ ചരിത്രം ധര്‍മത്തെ തരംതാഴ്ത്തി സമ്പത്തിനെ മഥിച്ചുകൊണ്ടു സ്ഥാപിച്ചെടുത്തതാണ്. ഇത്തരത്തിലുള്ള ചരിത്ര സത്യത്തിന് ആമുഖം കുറിച്ചുകൊണ്ട് നമുക്ക് തികച്ചും വ്യത്യസ്തമായ സമരപശ്ചാത്തലത്തിലേക്ക് കടക്കാം.

ആധുനിക സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ അശാന്തിക്കും അധര്‍മത്തിനും വഴിതെളിക്കാത്ത ഒരു സമരത്തിന്റെ ചരിത്രമാണത്. മനുഷ്യ ചരിത്രത്തിന് അനാഡംബരമായ ജീവതംകൊണ്ട് മാതൃക കാണിച്ച ചരിത്രം. സമ്പത്തും സാമ്രാജ്യവും ധര്‍മത്തിന്നുവേണ്ടി കാണിയ്ക്കയിട്ട ചരിത്രം. അധികാരവും അവസരവാദവും ധര്‍മസമരത്തിന്റെ ആയുധങ്ങളല്ലെന്ന് പ്രഖ്യാപിച്ച ചരിത്രം. സന്മാര്‍ഗ ജീവിതംകൊണ്ട് ശാലീന സങ്കല്പങ്ങളെ താലോലിച്ച ചരിത്രം. പട്ടുവസ്ത്രങ്ങളും പരവതാനിയും വലിച്ചെറിഞ്ഞ് പര്‍ണ്ണ ശാലകളും കാടും മരവുരിയും തെരഞ്ഞെടുത്ത ചരിത്രം. കല്ലും മുള്ളും കാനനഗഹ്വരങ്ങളും കാട്ടാറുകളും ധര്‍മത്തിന്റെ കഥ പറയുന്ന ചരിത്രം. മാനവനും ദാനവനും ധര്‍ഗീതങ്ങള്‍ ആലപിച്ച ചരിത്രം. വാനവരും വാനരരും കൈകോര്‍ത്ത് പാടിയ മാനവരാജന്റെ പാവന ചരിത്രം. പക്ഷികളും മൃഗങ്ങും കണ്ണുനീര്‍ ഒഴുക്കിയ കദനകഥയുടെ കാവ്യാത്മക ചരിത്രം. പര്‍വതങ്ങളും പാറക്കെട്ടുകളും പടുത്തുയര്‍ത്തിയ ധര്‍മ്മഗോപുരങ്ങളുടെ ചരിത്രം. അണ്ണാനും മണ്ണാനും പങ്കിട്ട് പരിപൂര്‍ണമാക്കിയ സമാനചിന്തയുടെ സജീവ ചരിത്രം. പക്ഷിയും മൃഗങ്ങളും ധര്‍മസമരത്തിലൂടെ സമാധിയാര്‍ജ്ജിച്ച ചരിത്രം. മാടോടും പാറപ്പുറവും പുല്ലും പുഷ്പവിതാനവും സമരസം ചെയ്തസമദര്‍ശിയുടെ ചരിത്രം. ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും ഉരുക്കഴിച്ച് ഊര്‍ജ്വമാര്‍ജിച്ച താരകമന്ത്ര ചരിത്രം. യക്ഷനും ദക്ഷനും കിന്നരരും ഗന്ധര്‍വന്മാരും സിദ്ധിയാര്‍ജ്ജിച്ച മഹാമന്ത്രചരിത്രം.   മാനവജീവിതത്തിന്റെ മാദലഹരിയില്‍നിന്ന് മനുഷ്യത്വം കടഞ്ഞെടുത്ത പരമപവിത്രമായ രാമമന്ത്രചരിത്രം. വസ്തുപരതയില്‍നിന്ന് ഭാവപരതയിലേക്ക് മനുഷ്യമനസ്സിനെ പിടിച്ചുയര്‍ത്തിയ ഉത്തമ പുരുഷ ചരിത്രം. ദാനവരില്‍ നിന്നും വാനവരെയും കാട്ടാളനില്‍ നിന്നും കാവ്യകലയേയും കടഞ്ഞെടുത്ത അത്ഭുത ചരിത്രം. അഗസ്ത്യനും ആദി കവിയും തുളസിയും തുഞ്ചനും സൃഷ്ടിച്ച കാവ്യസരിത് സാഗരങ്ങളുടെ സംഗമ ചരിത്രം. പാദുകം വച്ചു പൂജിച്ച ഭരതന്‍ ഭരിച്ച ഭാരതമണ്ണിന്റെ ഭാവുക ചരിത്രം. പാതപൂജാരതനായ ആജ്ഞനേയനെ അഹന്തയറ്റ് ആത്മാരാമനാക്കിയ മംഗള ചരിത്രം. എന്തിനേറെ ഭഗവാന്‍ ശ്രീരാമചന്ദ്രനെ മംഗളാരാതി ചെയ്ത് സ്മരണാജ്ഞലികള്‍ നല്‍കുന്ന കോടികള്‍ ഇന്നും രോമാഞ്ചമണിയുന്നത് രാമരൂപസ്മരണയിലും രാമനാമജപത്തിലുമാണ്.

ഗിരിഗഹ്വരങ്ങളില്‍നിന്നും ബഹിര്‍ഗമിക്കുന്ന രാമമഹാമന്ത്രധ്വനികള്‍ ഇന്നും തരുതല്ലജങ്ങളെ തഴുകിത്തലോടുന്നു. ഉന്നത ശൃംഗങ്ങളെ തഴുകിത്തളര്‍ന്ന മന്ത്രസാന്ദ്രയായ മന്ദാകിനി മഹാമന്ത്രമുരുവിട്ട് ശാന്തസുന്ദരമായ താഴ്‌വരകളിലേക്ക് ഒഴുകിയിറങ്ങി അഭ്യംഗശൗചങ്ങളില്‍ അനന്യ ഭാവയായി ഇന്നും ജീവകോടികളെ അനുഗ്രഹിച്ചരുളുന്നു. ഇത്ര ഉദാത്തമായ ഉപാഖ്യാനവും ഉപാഖ്യായിയും രാമനാമം പോലെ മറ്റൊന്നില്ല ഉപവാസവും ഉഗ്രതപസ്സും ഉപലബ്ധമാക്കി ഉപാസനാശേഷി ഉപസംഗ്രഹിക്കുവാന്‍ രാമനാമ ജപത്തിനു കഴിവുണ്ട്.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies