ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് 5.30 ന് തന്ത്രി കണ്‌ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ജി.വിഷ്‌ണു നമ്പൂതിരിയാണ് നടതുറക്കുക. 22നു രാത്രി 10ന് അടയ്‌ക്കും. 18 മുതല്‍ 22 വരെ പതിവു പൂജകള്‍ക്കു പുറമെ പടിപൂജയും ഉദയാസ്‌തമന പൂജയും ഉണ്ടായിരിക്കും. ഈ മൂന്നു ദിവസങ്ങളിലും നെയ്യഭിഷേകം നടത്തും. 22നു രാത്രി നട അടച്ചു കഴിഞ്ഞാല്‍ പിന്നെ ചിത്തിര ആട്ടത്തിരുനാളിനായി നവംബര്‍ നാലിനു നട തുറക്കും. അഞ്ചിനാണ് ചിത്തിര ആട്ടത്തിരുനാള്‍. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നാളെ രാവിലെ ഉഷപൂജയ്‌ക്കുശേഷം നടത്തും. അഭിമുഖത്തിന്റെ അടിസ്‌ഥാനത്തില്‍ തയാറാക്കിയ റാങ്ക് ലിസ്‌റ്റില്‍ നിന്നായിരിക്കും നറുക്കെടുപ്പ്. മേല്‍ശാന്തിമാരുടെ ലിസ്‌റ്റില്‍ ശബരിമലയിലേക്കു 11 പേരും മാളികപ്പുറത്തേക്ക് ഏഴുപേരും ഉള്‍പ്പെട്ടിട്ടുണ്ട്.
Discussion about this post