കോതമംഗലം: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തായിക്കാട്ടുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ കടുവാക്കുഴിയില്‍ മധുവിന്റെ ഭാര്യ നളിനിയുടെ മൃതദേഹം കണ്ടെടുത്തു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ വീടിരുന്ന സ്ഥലത്തുനിന്ന് 25 മീറ്റര്‍ അകലെ ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
ശനിയാഴ്ച വൈകീട്ട് 6.30ഓടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. 15 അംഗ പോലീസ് സംഘം എത്തിയെങ്കിലും കാര്യമായ തിരച്ചില്‍ ഇന്നലെ വൈകീട്ട് നടത്താനായില്ല.
Discussion about this post