ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിരിക്കുന്ന സമിതിയിലെ ഒരു ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷണം നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.
സമിതിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. സമിതിയംഗങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ഉദ്യോഗസ്ഥരെ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കരുത്. കേസില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരല്ലെന്നും സുപ്രീംകോടതിയാണെന്ന കാര്യം ഓര്‍മിക്കണമെന്നും കോടതി, സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. അതേസമയം, മൂല്യനിര്‍ണയക്കേസില്‍ സുപ്രീംകോടതിയെ സഹായിക്കാന്‍ പ്രമുഖ അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തിനെ അമിക്കസ്കൂരിയായി നിയമിച്ചു.
Discussion about this post