തിരുവനന്തപുരം: ബി.എസ്.എഫ് മേഖലാ ആസ്ഥാനമന്ദിരത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. തിരുവനന്തപുരത്ത് മുട്ടത്തറയിലാണ് മേഖലാ അസ്ഥാനം നിര്‍മ്മിക്കുന്നത്. മുട്ടത്തറ സ്വിവറേജ്ഫാമിന്‍റെ 15 ഏക്കര്‍ ഭൂമിയാണ് ബി.എസ്.എഫിനായി നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം എയര്‍ഫോഴ്‌സടക്കമുള്ള സ്ഥാപനങ്ങള്‍ക്കും ഇവിടെ സ്ഥലമനുവദിച്ചിട്ടുണ്ട്.
മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷതവഹിച്ചു.മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബി.എസ്.എഫ്. മുന്‍ ഡയറക്ടര്‍ ജനറല്‍ രമണ്‍ ശ്രീവാസ്തവ, ബി.എസ്.എഫ്. ഡി.ജി. യു.കെ. ബെന്‍സല്‍, ഐ.ജി. എസ്.എ. ഖാദര്‍, ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
Discussion about this post