Thursday, August 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കണ്ണൂര്‍ ഗ്യാസ് ടാങ്കര്‍ അപകടം: മരണം 15 ആയി

by Punnyabhumi Desk
Sep 1, 2012, 01:40 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: ചാല ബൈപാസിനടുത്തു തിങ്കളാഴ്ച രാത്രി പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 15 ആയി. ചികിത്സയിലായിരുന്ന നാലു പേര്‍ കൂടി ഇന്ന് മരിച്ചു. മംഗലാപുരം കെഎംസി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അഴീക്കല്‍ തീരദേശ പോലീസ്സ്‌റേഷനിലെ എസ്‌ഐ രാജന്‍, ചാല ദേവീ നിവാസില്‍ പ്രസാദ്, ഞാറയ്ക്കല്‍ വീട്ടില്‍ റമീസ്, ഓമന എന്നിവരാണ് ഇന്നു മരിച്ചത്. പ്രസാദിന്റെയും റമീസിന്റെയും മാതാപിതാക്കള്‍ അപകടത്തില്‍ പൊള്ളലേറ്റ് നേരത്തെ മരണമടഞ്ഞിരുന്നു.

രാജന്റെ മകള്‍ നീഹ രാജ് ഇന്നലെ മരണത്തിന് കീഴടങ്ങിയിരുന്നു. തോട്ടട വാഴയില്‍ വീട്ടില്‍ പരേതനായ ബാലന്‍ നമ്പ്യാര്‍ഓമന ദമ്പതികളുടെ മകളും ആറ്റടപ്പയിലെ രവീന്ദ്രന്റെ ഭാര്യയുമായ രമ (50), സഹോദരി ഗീത (34), ചാല റംലാസില്‍ റസാഖ് (55), ഭാര്യ റംലത്ത് (48), ചാല ഭഗവതി ക്ഷേത്രത്തിനു സമീപം ലക്ഷ്മണന്റെ ഭാര്യ നിര്‍മല (54), ചാല ഭഗവതി ക്ഷേത്രത്തിനു സമീപം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) കേശവന്റെ ഭാര്യ ശ്രീലത (47), ചാല ഞാറോളി അബ്ദുള്‍ അസീസ് (55), ചാല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ആര്‍. പി. ഹൌസില്‍ ലക്ഷ്മണന്‍ (68), ഹോമിയോ ഡോക്ടറായ ചാല ദേവി നിവാസില്‍ കൃഷ്ണന്‍ (75), ഭാര്യ ദേവി (59), നീഹാ രാജ് (19) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍. ഇന്നലെ മരിച്ച കൃഷ്ണന്‍ദേവി ദമ്പതികളുടെ മകനായ പ്രമോദ് (41), പ്രകാശന്റെ ഭാര്യ രിഗിന (26) എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ചാലയില്‍ സ്വന്തമായി ക്‌ളിനിക് നടത്തുന്ന കൃഷ്ണന്‍ പരേതരായ ബാപ്പുമാത ദമ്പതികളുടെ മകനാണ്. വിജേഷ് (മെഡിക്കല്‍ റെപ്രസന്ററ്റീവ്), ദിലീപ് (ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍) എന്നീ രണ്ടു മക്കള്‍കൂടി കൃഷ്ണനുണ്ട്. സുജിത മറ്റൊരു മരുമകളാണ്. മരിച്ച നീഹാ രാജ് ചാല ചിന്മയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയാണ്. വ്യാഴാഴ്ച മരിച്ച റസാഖ്‌റംലത്ത് ദമ്പതികളുടെ മകന്‍ റിസ്വാന്‍ 90 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പൊള്ളലേറ്റു പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചാല നവനീതത്തില്‍ കുഞ്ഞിക്കൃഷ്ണന്‍ (55), ഭാര്യ ലത (45), മകന്‍ വിനീത് (17) എന്നിവരെ കഴിഞ്ഞദിവസങ്ങളില്‍ മംഗലാപുരം കെഎംസി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ബുധനാഴ്ച മരിച്ച ലക്ഷ്മണന്‍, ഇന്നലെ മരിച്ച കൃഷ്ണന്‍, ദേവി, നീഹ രാജ് എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്‌റ്‌മോര്‍ട്ടം നടത്തി ചാലയിലെത്തിച്ചു പൊതുദര്‍ശനത്തിനുവച്ചശേഷം രാത്രിയോടെ സംസ്‌കരിച്ചു. നീഹയുടെ മൃതദേഹം കൂടാളിയിലെ അമ്മയുടെ വീട്ടുവളപ്പിലും മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ പയ്യാമ്പലത്തുമാണു സംസ്‌കരിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, കെ.പി. മോഹനന്‍, കെ. സുധാകരന്‍ എംപി എന്നിവര്‍ ഇന്നലെ വൈകുന്നേരം ചാലയിലെത്തി മരിച്ചവരുടെ ബന്ധുക്കളെയും നാട്ടുകാരെയും ആശ്വസിപ്പിച്ചു. എകെജി, കൊയിലി ആശുപത്രികളിലും പരിയാരം മെഡിക്കല്‍ കോളജിലും കഴിയുന്നവരെ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ചു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies