ചെന്നൈ: കല്‍ക്കരി വിവാദവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നത് തുടരുമെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ എം. വെങ്കയ്യ നായിഡു. പ്രധാനമന്ത്രി മാത്രമല്ല മന്ത്രിസഭ രാജിവെക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കല്‍ക്കരി പാട വിഷയം മാത്രമല്ല ടു ജി ഉള്‍പ്പെടെയുള്ള വന്‍ അഴിമതികള്‍ മുന്‍നിര്‍ത്തിയാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മന്‍മോഹന്‍ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നു മാത്രമല്ല സര്‍ക്കാര്‍ രാജ്യത്തിന് ബാധ്യതയായിരിക്കുകയാണ്. ടു ജിയും ആദര്‍ശ് അഴിമതിയും ഉള്‍പ്പെടെയുള്ള കേസുകളുടെ ഉച്ചസ്ഥായിയിലാണ് കേന്ദ്രസര്‍ക്കാരെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
Discussion about this post