കണ്ണൂര്‍: ചാലയില്‍ ടാങ്കര്‍ ലോറി ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ പരിധിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ ഉള്‍പ്പെടുത്തുമെന്നു ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം പറഞ്ഞു. ചാലയിലെ അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഡിജിപി.
ചാലയിലെ ഡിവൈഡറിനെക്കുറിച്ച് നാട്ടുകാര്‍ ഒട്ടേറെതവണ പൊതുമരാമത്ത് വകുപ്പിനും ദേശീയപാതാ വിഭാഗത്തിനും പരാതി നല്‍കിട്ടുണ്ട്. അതിനാല്‍ ഈ രണ്ടു വകുപ്പുകളുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടോ എന്നു പരിശോധിക്കും. നിലവില്‍ കണ്ണൂര്‍ ടൌണ്‍ ഡിവൈഎസ്പി പി. സുകുമാരന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും ഡിജിപി പറഞ്ഞു.
Discussion about this post