കൊച്ചി: വിവാദം സൃഷ്ടിച്ച ചാരക്കേസില്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ ഡോ.നമ്പി നാരായണന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
1995 -ലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഓ ചാരവൃത്തിക്കേസ് ഉയര്‍ന്നുവന്നത്. തുമ്പ ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. നമ്പി നാരായണനെതിരെയാണ് ആരോപണമുയര്‍ന്നത്. വിശദമായ അന്വേഷണത്തില്‍ ചാരക്കേസ് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നു തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍റ ഉത്തരവാണ് ഹൈക്കോടതി ശരിവച്ചിരിക്കുന്നത്.
Discussion about this post