കൊച്ചി: എമേര്‍ജിംഗ് കേരളയ്ക്ക് ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി. കൊച്ചി കളമശേരി കുസാറ്റ് ക്യാമ്പസില്‍ ആരംഭിച്ച കൃഷ്ണയ്യര്‍ ചെയറിന്റെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു കൃഷ്ണയ്യര്‍ പുതിയ നിലപാട് അറിയിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ എമേര്‍ജിംഗ് കേരള വിരുദ്ധ ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തത് കൃഷ്ണയ്യരായിരുന്നു. സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള ഉറപ്പ് വിശ്വാസത്തിലെടുത്താണ് തന്റെ നിലപാട് മാറ്റുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കേരളം നന്നാകണമെന്നും ഇനിയും മുന്നോട്ടുപോകണമെന്ന സദുദ്ദ്യേശ്യത്തോടെയാണ് എമേര്‍ജിംഗ് കേരള നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകണമെന്നതാണ് ഏറ്റവും പരമപ്രധാനമായ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post