ഗുജറാത്ത്: ക്ഷീര വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്‍ (90) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 1.30 ന് ഗുജറാത്തിലെ നദിയാദിലുള്ള മുല്‍ജിഭായി പട്ടേല്‍ യൂറോളജിക്കല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. ശവസംസ്‌കാരം വൈകീട്ട് നാലിന് ഗുജറാത്തിലെ ആനന്ദില്‍ നടക്കും. 1921 നവംബര്‍ 26 ന് ജനിച്ച അദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. മോളിയാണ് ഭാര്യ. മകള്‍: നിര്‍മ്മല കുര്യന്‍.
ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ രൂപവത്കരിച്ച അദ്ദേഹം അമുല്‍ എന്ന പാല്‍ഉത്പന്ന ബ്രാണ്ടിന് തുടക്കം കുറിച്ചതോ
ടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. അമൂലിന്‍റെ വിജയം ഈമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ക്ഷീരോല്‍പാദക രാജ്യമായി മാറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഡോ. വര്‍ഗീസ് കുര്യന്‍. ഓപ്പറേഷന്‍ ഫ്ലഡ് എന്ന ലോകത്തെ ഏറ്റവും വലിയ ക്ഷീരവികസന പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.
1965 ല്‍ പത്മശ്രീയും 66 ല്‍ പത്മഭൂഷണും 99 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മാഗ്‌സസെ അവാര്‍ഡ്, കൃഷിരത്‌ന അവാര്‍ഡ്, വേള്‍ഡ് ഫുഡ് പ്രൈസ്, ലോകമാന്യ തിലക് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Discussion about this post