ചെന്നൈ: കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് ഈ ആഴ്ച ആരംഭിക്കും. ഇതിന് മുന്നോടിയായി ആണവ നിലയ പരിസരങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രദേശവാസികള്‍ കടുത്ത എതിര്‍പ്പും വിവിധ സമരമാര്‍ഗങ്ങളുമായി രംഗത്തുണ്ട്. ഈ പശ്ചാത്തലത്തില്‍ നിരോധനാജ്ഞയുടെ അന്തരീക്ഷമാണ് ഇവിടെയുള്ളത്. രണ്ടായിരത്തിലേറെ പോലീസുകാരെ ഇതിനായി വിന്യസിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ സമ്പുഷ്ട യുറേനിയം നിറയ്ക്കുന്നത്. 1000 മെഗാവാട്ട് വൈദ്യുതി ശേഷിയുള്ളതാണ് ഈ ഘട്ടം. ആഗസ്തില്‍ത്തന്നെ അനുമതിയായെങ്കിലും എതിര്‍പ്പും കേസുകളുമായി സമയം നീളുകയായിരുന്നു. ഇന്ധനം നിറയ്ക്കുന്നതിന് എതിരെ മദ്രാസ് ഹൈക്കോടതിയിലെത്തിയ കേസുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ അവസാന വിധിയും ആയതോടെ നിയമതടസ്സങ്ങളും നീങ്ങിയിരിക്കയാണ്. എന്നാല്‍ ആണവവിരുദ്ധ സമിതിയും നിലപാട് കര്‍ശനമാക്കിയിട്ടുണ്ട്. ആണവനിലയം വളഞ്ഞുകൊണ്ട് മനുഷ്യമതില്‍ തീര്‍ത്ത് പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് . ഇത് തടയാനായി ഒന്നിച്ചുകൂടുന്നത് പോലീസ് നിയന്ത്രിച്ചിട്ടുണ്ട്.
Discussion about this post