തിരുവനന്തപുരം: എമേര്‍ജിംഗ് കേരളയില്‍ നിശാക്ളബ് പദ്ധതിക്കെതിരേ കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. വിവാദ പദ്ധതികള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. കഴിഞ്ഞ സര്‍ക്കാരിനെ വെള്ളത്തിലാക്കിയ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സജീവമാണ്. കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറുന്നതില്‍ നിന്നും പിന്‍മാറി ചരിത്ര സ്മാരകമാക്കി സംരക്ഷിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
അതേസമയം വേളിയിലെ നിശാക്ലബ് പിന്‍വലിച്ച പദ്ധതിയാണെന്ന് വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി സോമസുന്ദരം വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് റിപ്പോര്‍ട്ട് നല്‍കി. രാത്രി മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കുടുംബ വിനോദ പദ്ധതിയായാണ് ഇത് നേരത്തെ അവതരിപ്പിച്ചിരുന്നത്. നിശാക്ലബ് എന്നത് തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രയോഗമാണെന്നും സോമസുന്ദരം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പദ്ധതിപ്രദേശം തീരദേശ നിയന്ത്രണ നിയമപരിധിയില്‍ വരുന്നതിനാല്‍ പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ വെബ്‌സൈറ്റില്‍ നിന്നും ഇതൊഴിവാക്കിയിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്.
Discussion about this post