കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സുവര്‍ണ ജൂബിലി സമ്മേളനം 13ന് രാവിലെ 10ന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, കെ.വി. തോമസ്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഉദ്ഘാടന സമ്മേളനത്തിനുശേഷം കെയുഡബ്ല്യുജെയുടെ മുന്‍ ഭാരവാഹികളെ ആദരിക്കാന്‍ ചേരുന്ന സമ്മേളനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നതെന്നു കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.സി. രാജഗോപാല്‍, ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി എന്നിവര്‍ അറിയിച്ചു.
Discussion about this post