കൊച്ചി: പ്രമുഖ ആരോഗ്യ സംരക്ഷണ ശൃംഖലയായ ഡിഎം ഹെല്‍ത്ത് കെയര്‍ 2,150 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ കേരളത്തിനായി പ്രഖ്യാപിച്ചു. മെഡിക്കല്‍ ടൌണ്‍ഷിപ്, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി, മെഡിക്കല്‍ കോളജ് കാമ്പസ് എന്നിവയാണു ഡിഎം ഹെല്‍ത്ത് കെയര്‍ സംസ്ഥാനത്ത് വിവിധ മേഖലകളിലായി വികസിപ്പിക്കുകയെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏഷ്യയില്‍ വളരെയധികം വ്യാപാര ശ്ര്യംഖലയുള്ള കമ്പനിയാണ് ഡിഎം ഹെല്‍ത്ത് കെയര്‍.
അഞ്ചു വര്‍ഷത്തിനകം പദ്ധതികളിലേറെയും പ്രവര്‍ത്തനസജ്ജമാകും. കൊച്ചിയില്‍ ആരംഭിക്കുന്ന അസ്‌റര്‍ മെഡിസിറ്റിയും വയനാട്ടില്‍ തുടങ്ങുന്ന മെഡിക്കല്‍ കോളജുമാണു പദ്ധതികളില്‍ പ്രധാനപ്പെട്ടത്. വിവിധ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികളുടെ ഒറ്റ കാമ്പസായിരിക്കും അസ്‌റര്‍ മെഡിസിറ്റി. ലോകോത്തര നിലവാരമുള്ള ഹൈടെക് ഹെല്‍ത്ത് കെയര്‍ ഡെസ്‌റിനേഷനായി ഡിഎം ഹെല്‍ത്ത് കെയര്‍ വികസിപ്പിക്കുന്ന അസ്‌റര്‍ മെഡിസിറ്റി കൊച്ചിയില്‍ ചേരാനല്ലൂരിനടുത്തുള്ള 40 ഏക്കറിലാണു വരുന്നത്. ആദ്യഘട്ടമായി 550 കിടക്കകളോടു കൂടിയ ആശുപത്രിയടക്കം 500 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഇതില്‍ ഒമ്പത് എക്‌സലന്‍സ് സെന്ററുകളുണ്ടാകും. അടുത്ത വര്‍ഷം ആദ്യഘട്ടം കമ്മീഷന്‍ ചെയ്യാനാണു പദ്ധതി.
Discussion about this post