ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
സവിതര്‍ക്ക സമാപത്തി
ധ്യേയവസ്തുവിന്റെ അഥവാ ഉപാസ്യത്തിന്റെ പ്രതിഫലനം സരുപമായി പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരെ സംബന്ധിച്ച് ഈദര്‍ശനം ഒരു സാധാരണക്കാരന്റെ ബാഹ്യദര്‍ശനം പോലെ സ്വാഭാവികമായിരുന്നുവെന്ന് അനേകമനുഭവങ്ങള്‍ തെളിയിക്കുന്നു. സംപ്രജ്ഞാതയോഗമെന്ന് പതഞ്ജലിമഹര്‍ഷി വിവരിക്കുന്ന അവസ്ഥയാണ്. മേല്‍പ്രസ്താവിച്ചത്. ഗ്രഹിക്കുന്നവനും ഗ്രഹണവും ഗ്രാഹ്യവും വ്യത്യസ്തമായിനില്‍ക്കുമ്പോള്‍ മേല്പറഞ്ഞ അവസ്ഥ അനുഭവപ്പെടുകയില്ല. ഗ്രഹീതൃഗ്രഹണഗ്രാഹ്യം ഉപാസനമൂര്‍ത്തിയുടെ പ്രത്യക്ഷഭാവത്തില്‍ അനുഭവപ്പെടുമ്പോഴാണ് ഈ അവസ്ഥ സംജാതമാകുന്നത്.
‘തന്ത്രശബ്ദാര്‍ത്ഥജ്ഞാനവികല്‌പൈ: സങ്കീര്‍ണാ സവിതര്‍ക്കാ സമാപത്തി:” ശബ്ദവും അര്‍ത്ഥവും ജ്ഞാനവും ചേര്‍ന്ന സമാധിസവിതര്‍ക്ക സമാപത്തിയാണ് എന്ന് പതഞ്ജലി വിശേഷിപ്പിക്കുന്നത് ബാഹ്യവസ്തുക്കളുടെ ശബ്ദാര്‍ത്ഥബന്ധങ്ങളില്‍നിന്നുണ്ടാകുന്ന വികല്പത്തെയല്ലല്ലോ. സജാതീയ പ്രത്യയവിശേഷങ്ങള്‍ സാധാരണ്കാരന് ബാഹ്യലോകവൃത്തിയില്‍ നിന്ന് ലഭിക്കുന്നു. സാധകന്റെ യോഗസാധനാസിദ്ധികളെ സാധാരണ മനോവികല്പമായി സങ്കല്പിക്കുവാന്‍ സാധ്യമല്ല. അതില്‍ സാധനയക്കുള്ള പ്രത്യേകത പ്രകടവുമല്ല. സാധാരണ ശബ്ദാര്‍ത്ഥ ജ്ഞാനവികല്പത്തെ സാധനാസമാപത്തിയോടുപരണ ശബ്ദാര്‍ത്ഥ ജ്ഞാനവികല്പത്തെ സാധനാസമാപത്തിയോടുപമിക്കാന്‍ പാടില്ല.
ഉപാസകനും ഉപാസ്യവും തമ്മിലുള്ള ബന്ധം താദാത്മ്യം പ്രാപിക്കുകയും ഉപാസ്യത്തിന്റെ അനുഭവം പ്രത്യക്ഷമാവുകയും ചെയ്യുന്ന അനുഭവം യോഗിക്കുണ്ടാകുന്നു. ഇവിടെ പ്രത്യക്ഷസ്വരൂപം ഇഷ്ടദേവതയുടേതോ മറ്റേതെങ്കിലും ഉപാസനാമൂര്‍ത്തിയുടേയോ ആകാം. ഇവിടെ താന്‍ കാണുന്നു എന്നുള്ള അനുഭവമുണ്ട്. എന്നാല്‍ അനുഭവം വച്ചുനോക്കുമ്പോള്‍ ഇതൊരു സാധാരണക്കാന്റെ വസ്തുദര്‍ശനം പോലെയല്ല. കാരണം സാധാരണക്കാരന്റെ ബാഹ്യദര്‍ശനത്തില്‍ സ്ഥൂല ദേഹത്തിന്റെ രൂപനാമങ്ങള്‍ സദാപി ദര്‍ശിക്കുന്നതോടൊപ്പം രൂപവൈവിദ്ധ്യങ്ങളും അനുഭവപ്പെടും. എന്നാല്‍ സവിതര്‍ക്കസമാപത്തിയില്‍ ധ്യേയത്തിന്റെ അഥവാ ഉപാസനാമൂര്‍ത്തിയുടെ രൂപദര്‍ശനം മാത്രമേ ഉണ്ടാകുന്നുള്ളൂ. സാധാരണക്കാരനും സാധകനുംതമ്മിലുള്ള വ്യത്യാസത്തെ സാധനയിലൂടെ വിശദമാക്കുകയാണ് സവിതര്‍ക്കസമാപത്തിയിലൂടെ ചെയ്യുന്നത്. പ്രത്യക്ഷത്തില്‍ തന്റെ ഇഷ്ടദേവതയെ ദര്‍ശിക്കുമ്പോള്‍ അന്യമായികാണുന്ന ഒരുരൂപവും ആ രൂപത്തിന്റെ നാമവും തനിക്കും രൂപത്തിനുമിടയ്ക്കുള്ള ദൂരവും ദര്‍ശിക്കുന്നസമയവും ഘടകങ്ങളായുണ്ടായിരിക്കും.
ശബ്ദം, രൂപം ഇവ സൃഷ്ടിക്കുന്നതിന് ശരീരത്തിന്റെ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായിട്ടുള്ള സമ്പര്‍ക്കം സവിതര്‍ക്കസമാപത്തിയില്‍നിലനില്‍ക്കുന്നു. പരമാണു സ്‌ഫോടനം കൊണ്ടുണ്ടാകുന്ന ശബ്ദവും, പരമാണു സംഘാതംകൊണ്ടുണ്ടാകുന്ന രൂപവും അടിസ്ഥാനപരമായി പരമാണുവിനെ സംബന്ധിക്കുന്നതാണെങ്കിലും സ്‌ഫോടനം, സംഘാതം എന്നീ പ്രവൃത്തികള്‍ രണ്ടു കര്‍മങ്ങളായിത്തന്നെ വ്യത്യസ്തഭാവങ്ങളെ കാണിക്കുന്നു. ഇങ്ങനെ സവിശേഷതകളെ ഗ്രഹിക്കുവാനേ കഴിയുന്നുള്ളൂ. അതുകൊണ്ടാണ് ഇതിന് സവിതര്‍ക്കസമാപത്തിയെന്ന് പേരുനല്‍കിയത്. എന്നാല്‍ സാധകന് ഈ അനുഭവം സാധനയിലുള്ള പുരോഗതിയുടെ സംതൃപ്തിക്ക് അടിസ്ഥാനമാണ്. മാത്രവുമല്ല,
സരൂപസങ്കല്പത്തില്‍നിന്ന് അരൂപാനുഭൂതിയിലേക്കുള്ള വളര്‍ച്ചയെ സാധകന്‍ നേടിക്കൊള്ളണമെന്നുള്ള ചിന്തയും ഇതിലന്തര്‍ഭവിച്ചിരിക്കുന്നു. സാധനയുടെ ഓരോ ഘട്ടത്തിലും സംഭവിക്കാവുന്ന സംശയങ്ങള്‍ക്ക് നിഷ്പ്രയാസം സംശയനിവാരണാര്‍ത്ഥമുള്ള ഉത്തരം നല്‍കുന്നതിന് സ്വാമിജിക്കു കഴിഞ്ഞിരുന്നുവെന്നുള്ളത് എനിക്ക് പലഘട്ടങ്ങളില്‍ അനുഭവമുള്ളതാണ്. പന്ത്രണ്ടാമത്തെ വയസില്‍ ശ്രീകൃഷ്ണപരമാത്മാവിന്റെ ദര്‍ശനം ലഭിച്ച അനുഭവം ഞാന്‍ ഗുരുനാഥനെ അറിയുകയുണ്ടായി. സംഭവങ്ങളുടേയും അനുഭവങ്ങളുടേയും വിശദാംശവും വിവധഘട്ടങ്ങളും പ്രത്യേകിച്ച് അറിയിച്ചിരുന്നു. മേല്‍വിവരിച്ച സവിതര്‍ക്കസമാപത്തിയിലെ പ്രത്യക്ഷാനുഭവസ്വഭാവത്തെ വ്യക്തമാക്കുന്നതായിരുന്നു സ്വാമിജിയുടെ വിശദീകരണം. സരൂപസങ്കല്പത്തില്‍നിന്ന് അരൂപാനുഭവത്തിലേക്കുള്ള വളര്‍ച്ചയും ആത്മനിഷ്ഠയും ഉറയ്ക്കുന്നതുവരെ അധ്യാത്മസാധനയിലുള്ള സംതൃപ്തിക്കും ഉറപ്പിനും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമുണ്ടാകുമെന്നും ഇത് മറ്റാരോടും (അവിശ്വാസികളോട്) പറഞ്ഞ് വികല്പമുണ്ടാക്കേണ്ടെന്നും സ്വാമിജി അന്നുതന്നെ നിര്‍ദ്ദേശിച്ചിരുന്നു. അറിയാത്തതുകൊണ്ടുള്ളകുറവും അനുഭവങ്ങളെ സത്യമെന്നു ധരിക്കാതെ ആക്ഷേപിക്കുന്ന ദോഷവും അജ്ഞര്‍ക്കും അന്ധവിശ്വാസികള്‍ക്കും സംഭവിക്കാതിരിയ്ക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണമെന്നായിരുന്നു സ്വാമിജിയുടെ മറുപടി. അറിവില്ലാത്തവന് ഭാരം ശ്രദ്ധിക്കണമെന്നായിരുന്നു സ്വാമിജിയുടെ മറുപടി. അറിവില്ലാത്തവന് ഭാരം നല്കുന്ന, സങ്കല്പമോ വാക്കോ അറിവിന്റെ സ്വഭാവത്തിന് യോജിക്കുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിദഗ്ദ്ധമായ അഭിപ്രായം.
വാക്പാരുഷ്യ നിരാസം
വാക്കും പ്രവൃത്തിയും വികാരവും വിദ്വേഷവും ഉളവാക്കുന്നതാണെങ്കില്‍ പോലും ആ വാക്കുകളുടെ ശക്തിയില്‍ സാധകന്റെ വിവേകത്തിന് കമ്പവും കോപവും ഉണ്ടാകരുതെന്നായിരുന്നു മഹാപ്രഭുവായ ഗുരുനാഥന്റെ അഭിപ്രായം. ഇത് വിശദമാക്കിയ ഒരു സംഭവം സൂചിപ്പിക്കാം. ഞാന്‍ സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സമയം. ആശ്രമത്തില്‍നിന്നും രാവിലെ സ്‌ക്കൂളില്‍ (മാധവവിലാസം ഹൈസ്‌ക്കൂള്‍,തുണ്ടത്തില്‍) പോകുന്നതും തിരിച്ച് ആശ്രമത്തിലെത്തുന്നതും സൈക്കിളിലായിരുന്നു. ഒരു ദിവസം അധ്യാപനം കഴിഞ്ഞ് മടങ്ങിവരുന്ന വഴി. ഇടതുഭാഗം ചേര്‍ന്ന് സൈക്കിളുരുട്ടിയാണ് വന്നത്. ആശ്രമത്തിനടുത്ത് ‘നാറാണത്ത്’ എന്ന് പേരുള്ള വീട്ടിലെ ഒരു വ്യക്തി (പേരു ചേര്‍ക്കുന്നില്ല) നല്ലവണ്ണം മദ്യപിച്ച് സൈക്കിളില്‍ കടന്നുപിടിക്കുകയുണ്ടായി. പ്രതികരണം ജന്മസ്വഭാവമായതുകൊണ്ട് ഉടന്‍തന്നെ ഞാന്‍ ആ കൈ തട്ടിമാറ്റി. പെട്ടെന്നുണ്ടായ കോപം കൊണ്ട് ”നീ നാല്പത്തിയൊന്ന് കഴിയുകയില്ലെ” ന്ന് പറയുകയും ചെയ്തു. ആ വാക്കിന്റെ അനന്തരഫലത്തെപ്പറ്റിയോ അതെന്നിലുളവാക്കുന്ന കര്‍മഫലത്തെപ്പറ്റിയോ എനിക്ക് ചിന്തയില്ലായിരുന്നു. ഞാന്‍ ആശ്രമത്തിനുള്ളിലേയ്ക്കു പ്രവേശിച്ചു. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മുന്നില്‍ പാദങ്ങള്‍ നോക്കിയിരിക്കുന്ന ആജ്ഞനേയനെപ്പോലെ ശ്രീകോവിലിന്റെ നടയില്‍ ഗുരുനാഥന്‍ ഉപവിഷ്ടനായിരുന്നു. ആത്മസൂര്യനെപ്പറ്റി ”സദാഭാസതി ഭാസതി” എന്ന് ഉപനിഷത്തില്‍ ഘോഷിക്കുന്നത് ജ്ഞാന സൂര്യനെത്തന്നെയാണല്ലോ. അകവും പുറവും എന്ന വ്യത്യാസമില്ലാതെ പ്രപഞ്ചചരഹസ്യങ്ങള്‍ പ്രത്യക്ഷമാകുന്ന ആ മഹാസന്നിധിയില്‍ മറയ്ക്കുവാനോ മാറ്റുവാനോ യാതൊന്നും അവശേഷിക്കുന്നില്ല. കള്ളം പറയാതിരിക്കുന്നത് കരുത്താണെന്ന ധാരണ അന്നു മുതല്‍ക്കേ എനിക്കുണ്ടായിരുന്നു. അതിനു പിന്നില്‍ അഹന്തയുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും കള്ളം പറഞ്ഞില്ല എന്നുള്ള ആത്മസംതൃപ്തി എത്രകടുത്ത ശിക്ഷയ്ക്കുശേഷവും അവശേഷിച്ചിരുന്നു.
സ്വാമിജി ശാരീരികമായ ശിക്ഷ ആര്‍ക്കും നല്കിയിരുന്നില്ല. എങ്കിലും മാനസികമായി ലഭിക്കേണ്ട ശിക്ഷയും അര്‍ഹതയുണ്ടെങ്കില്‍ ആ ശിക്ഷയിലൂടെ നേടേണ്ട ശിക്ഷണവും സ്വാമിജി കരുണാപൂര്‍വം നല്‍കിയിരുന്നു. നടയിലെത്തിയ എന്നോട് ”വെളിയിലെന്താടോ” എന്നൊരു ചോദ്യ മുന്നയിച്ചു. ”ഒന്നുമില്ല” എന്ന് ഞാന്‍ മറുപടി നല്കി. കുറച്ചു കൂടി വ്യക്തമായി സംഭവത്തിലേയ്ക്ക് കടന്നുകൊണ്ട് ”സൈക്കിളില്‍ പിടിച്ച താരാ” എന്ന ചോദ്യം പുറത്തുവന്നു. ഞാന്‍ ഗുരുസന്നിധിയില്‍ എത്തിയിട്ട് കുറച്ച്‌നാള്‍മാത്രമേ ആയിരുന്നുള്ളു. സമൂഹത്തില്‍ ചിലരുടെ മുഖപരിചയത്തില്‍ കവിഞ്ഞ് ആരേയും പരിചയമുണ്ടായിരുന്നില്ല. അതിമനസ്സിലാക്കിയ സ്വാമിജി സൈക്കിളില്‍ പിടിച്ചയാളുടെ പേരു പറഞ്ഞുതന്നെ സംഭവം വ്യക്തമാക്കി. മാത്രവുമല്ല,അല്പം ഗൗരവത്തോടെ ‘നീ എന്തു ചെയ്തു’ എന്നും ചോദിച്ചു. ”കൈ തട്ടിക്കളഞ്ഞു” എന്ന് ഞാന്‍ ലാഘവബുദ്ധിയോടെ ഉത്തരം പറഞ്ഞു. ”എന്നിട്ടൊന്നും പറഞ്ഞില്ലേ? ” അല്പം പലുങ്ങലോടെ ഉള്ള സത്യം തുറന്നു പറഞ്ഞു. ‘നീ നാല്പത്തൊന്നു കഴിയില്ലെ’ ന്ന് ശ്ഛീ’ എന്നുള്ള ശബ്ദംകൊണ്ടു ഗുരുനാഥന്‍ ഞാന്‍ പറഞ്ഞതെറ്റിനേയും അറിയാതെപറഞ്ഞ തെറ്റിന്റെ ഫലത്തെയും ദുരീകരിച്ചു എന്നാണെന്റെ പൂര്‍ണവിശ്വാസം. ”നീയെന്തിനവന്റെ കര്‍മഭാരം ഏറ്റുപിടിക്കുന്നു” എന്നതായിരുന്നു അടുത്ത ചോദ്യം. എനിക്ക് ആ വിശദീകരണത്തിന്റെ വ്യാപ്തി മനസ്സിലായിരുന്നില്ല. അതിന്റെ അര്‍ത്ഥം പിന്നീടാണ് പിടികിട്ടിയത്.
വളരെക്കാലം ജീവിച്ച് ദുഷ്‌കര്‍മഫലമനുഭവിക്കേണ്ട ഒരുത്തന്റെ കര്‍മഫലത്തെ ഒരു വാക്കുകൊണ്ട് നിരസിക്കുമ്പോള്‍ പ്രകൃതിയുടെ നിര്‍ദ്ദേശത്തിന് വിപരീതം പ്രവര്‍ത്തിച്ചു എന്ന കര്‍മത്തിന്റെ ശിക്ഷ അനുഭവിക്കാനുള്ള ബാധ്യത എനിക്കുണ്ടാകുന്നുവെന്ന് പിന്നീട് മനസ്സിലായി. നാല്പത്തൊന്നു ദിവസം കഴിയുന്നതിന് മുന്‍പ് അയാള്‍ ഭാര്യയേയും കൊന്ന് തൂങ്ങിമരിക്കുകയും ചെയ്തു. അറിയാതെ പറഞ്ഞു പോയ വാക്കിന്റെ പിഴ പ്രായശ്ചിത്ത ചിന്തയോടെ മാപ്പപേക്ഷിച്ച് തിരുത്തുന്ന സങ്കല്പം ഇന്നും ഓര്‍മയിലുണ്ട്. സവിതര്‍ക്കസമാപത്തിയിലെ പ്രത്യക്ഷദര്‍ശനാവുഭവമുണ്ടായാല്‍പോലും ഇത്തരമനുഭവങ്ങള്‍ കര്‍മഫലമുളവാക്കി അവശേഷിക്കാമെന്ന് ബ്രഹ്മസ്വരൂപിയായ ഗുരുനാഥനില്‍ നിന്നാണ് മനസിലായത്. ജീവിതമെന്ന കര്‍മപ്രവാഹത്തിന് വിരാമമിടുമ്പോള്‍ മലിനജലം ചെറിക്കുന്ന ഒരുവന് ജലത്തിന്റെ ഒഴുക്കില്‍പ്പെട്ടുണ്ടാകുന്ന ദുര്‍ഗന്ധവും രോഗവും അനുഭവമായിത്തീരും. പ്രവാഹം തീര്‍ത്ഥജലമാണെങ്കില്‍ തികച്ചും വ്യത്യസ്തമാണനുഭവമെന്ന് പറയേണ്ടതില്ലല്ലോ. ശാപവാക്കുകള്‍ വരുത്തിവയ്ക്കുന്നവിനയും അനുഗ്രഹചസ്സുകള്‍ ലഭ്യമാക്കുന്ന നന്മയും ചിന്തയിലൂടെ രൂപപ്പെടുത്തുവാന്‍കഴിഞ്ഞത് ഗുരുനാഥന്റെ വാക്കുകളിലൂടെയാണ്. വിഷമവും വിദ്വേഷവും തോന്നിക്കാതെ സ്വാമിജിയുടെ വാക്കുകള്‍ സൃഷ്ടിച്ച പ്രതിദ്ധ്വനി വിഷമങ്ങളെ കടന്നുപോകുന്നതിനുള്ള ശക്തിസ്രോതസ്സായി പരിണമിച്ചിരുന്നു.
Discussion about this post