തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ 1.14 പൈസ കുറവുണ്ടാകും. ഡീസല്‍ വില 5 രൂപ ഉയര്‍ത്തിയതിലൂടെ ലഭിക്കുന്ന നികുതിയായ അധികവരുമാനം ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വില കുറയ്ക്കുന്നത്. ഡിസല്‍ വില വര്‍ധനയുടെ കെടുതികള്‍ അനുഭവിക്കുന്ന പൊതുജനങ്ങള്‍ക്ക് നേരിയ ആശ്വാസമാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രം അഞ്ചു രൂപ വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വിലയില്‍ 6.25 പൈസയുടെ വര്‍ധനയുണ്ടായിരുന്നു. പുതിയ വിലയില്‍ വയനാട്ടിലാണ് ഡീസല്‍ വില ഏറ്റവും ഉയര്‍ന്നിരിക്കുന്നത്. ഇവിടെ വില ലിറ്ററിന് 50.02 രൂപയായി ജില്ലകളിലെ പുതിയ വില തിരുവനന്തപുരം: 49 രൂപ 61 പൈസ കൊല്ലം: 49 രൂപ 94 പൈസ ആലപ്പുഴ: 49 രൂപ 55 പൈസ പത്തനംതിട്ട: 49 രൂപ 79 പൈസ കോട്ടയം: 49 രൂപ 55 പൈസ ഇടുക്കി: 49 രൂപ 84 പൈസ എറണാകുളിം: 49 രൂപ 34 പൈസ തൃശൂര്‍ 49 രൂപ 65 പൈസ പാലക്കാട്: 49 രൂപ 92 പൈസ കോഴിക്കോട്: 49 രൂപ 65 പൈസ മലപ്പുറം: 49 രൂപ 85 പൈസ വയനാട്: 50 രൂപ 02 പൈസ കണ്ണൂര്‍:49 രൂപ 54 പൈസ കാസര്‍ഗോഡ്ി: 49 രൂപ 93 പൈസ മാഹി: 48 രൂപ 28 പൈസ
Discussion about this post