Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കോടതി വളപ്പില്‍ പോരാട്ടം പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചു

by Punnyabhumi Desk
Jul 2, 2010, 11:36 am IST
in മറ്റുവാര്‍ത്തകള്‍

തൃശൂര്‍: കോടതിയില്‍ വിചാരണയ്‌ക്കായി ഹാജരാക്കിയ �പോരാട്ടം പ്രവര്‍ത്തകര്‍ അകമ്പടിക്കെത്തിയ പൊലീസുകാരെ കോടതി വളപ്പില്‍ വച്ച്‌ ക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റ വനിതാ പൊലീസടക്കം മൂന്നു പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. എആര്‍ ക്യാംപിലെ ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ ജോമി, പഴയന്നൂര്‍ പൊലീസ്‌ സ്‌റ്റേഷനിലെ കോണ്‍സ്‌റ്റബിള്‍ നിയോസ്‌, ഒല്ലൂര്‍ സ്‌റ്റേഷനിലെ വനിതാ കോണ്‍സ്‌റ്റബിള്‍ അപര്‍ണ എന്നിവര്‍ക്കാണു പരുക്കേറ്റത്‌.
കുരിയച്ചിറയിലെ റിലയന്‍സ്‌ ഫ്രെഷ്‌ ചില്ലറ വില്‍പനശാലയുടെ സംഭരണകേന്ദ്രം അടിച്ചുതകര്‍ത്ത കേസില്‍ വിയ്യൂര്‍ സബ്‌ ജയിലില്‍ റിമാന്‍ഡിലായിരുന്ന പത്തു പോരാട്ടം പ്രവര്‍ത്തകരെ ഇന്നലെ രാവിലെ അയ്യന്തോളിലെ കോടതിയിലെത്തിച്ചപ്പോഴായിരുന്നു.അക്രമം. വിലങ്ങണിഞ്ഞ കൈകള്‍ കൊണ്ടാണു പോരാട്ടം പ്രവര്‍ത്തകര്‍ പൊലീസുകാരെ മര്‍ദിച്ചത്‌. പോരാട്ടം സംസ്‌ഥാന കണ്‍വീനര്‍ കൊച്ചി സ്വദേശി മാനുവല്‍, ഭാര്യ ജെന്നി, വയനാട്‌ സ്വദേശികളായ തങ്കമ്മ, ഗൗരി, പീച്ചി സ്വദേശി കൃപ, മലപ്പുറം സ്വദേശികളായ ഉസ്‌മാന്‍, സുനില്‍ബാബു, കരിമ്പ സ്വദേശി കുഞ്ഞുലക്ഷ്‌മി, വടക്കഞ്ചേരി സ്വദേശി മണികണ്‌ഠന്‍, കൊച്ചി വിലങ്ങ്‌ സ്വദേശി സാബു എന്നിവരാണു പൊലീസിനെ മര്‍ദിച്ചത്‌. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റിമാന്‍ഡ്‌ കാലാവധി രണ്ടാഴ്‌ചത്തേക്കുകൂടി കോടതി ദീര്‍ഘിപ്പിച്ചു.
കോടതി നടപടികള്‍ പൂര്‍ത്തിയായതിനുശേഷമാണു പോരാട്ടം പ്രവര്‍ത്തകര്‍ പൊലീസിനെ അക്രമിച്ചത്‌. പ്രതികള്‍ മുദ്രാവാക്യം വിളികളോടെകോടതി വരാന്തയിലൂടെ നീങ്ങിയതു പ്രക്ഷുബ്‌ധ രംഗങ്ങള്‍ക്ക്‌ ഇടയാക്കി. പൊലീസുകാരായ നിയോസിന്റെ തലയ്‌ക്ക്‌ ഇടിച്ചു. ജോമിയെ ചവിട്ടിവീഴ്‌ത്തി. വനിതാ പൊലീസ്‌ അപര്‍ണയെ സ്‌ത്രീപ്രവര്‍ത്തര്‍ സംഘം ചേര്‍ന്നു വളഞ്ഞുവച്ചു മര്‍ദിച്ചു.ഒപ്പമുണ്ടായിരുന്ന മറ്റു പൊലീസുകാര്‍ ചേര്‍ന്നു സമരക്കാരെ പിന്നീടു കീഴ്‌പ്പെടുത്തി. പൊലീസുകാരുടെ ഡ്യൂട്ടിക്കു തടസ്സം വരുത്തിയതിനും ആക്രമിച്ചതിനും ഇവര്‍ക്കെതിരെ കേസ്‌ എടുത്തതായി വെസ്‌റ്റ്‌ പൊലീസ്‌ അറിയിച്ചു. റിമാന്‍ഡ്‌ കാലാവധി നീട്ടിയതിനെ തുടര്‍ന്നു പോരാട്ടം പ്രവര്‍ത്തകരെ വീണ്ടും വിയ്യൂര്‍ ജയിലിലേക്കു കൊണ്ടുപോയി.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies