പാലക്കാട്: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 20 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ അഡീഷനല്‍ മുന്‍സിഫ് കോടതി ജഡ്‌ജി കേനത്ത് ജോര്‍ജ് ഉത്തരവിട്ടു. ഇതു സംബന്ധിച്ച് കോടതിയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സംസ്‌ഥാന റിട്ടേണിങ് ഓഫിസര്‍ എം. കൃഷ്‌ണസ്വാമി, ജില്ലാ റിട്ടേണിങ് ഓഫിസര്‍ ബി. വേദഗിരി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ഭരണഘടനയനുസരിച്ച് മാത്രമേ സംഘടനാ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന് ആവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി ജമാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അഡ്വ. സുള്‍ഫിക്കര്‍, അഡ്വ. മാത്യുതോമസ്
എന്നിവര്‍ ഹര്‍ജിക്കാരനു വേണ്ടി കോടതിയില്‍ ഹാജരായി.
Discussion about this post