തിരുവനന്തപുരം: കോവളം കൊട്ടാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ദ്രുതഗതിയില്‍ ഒരു തീരുമാനവും കൈക്കൊള്ളില്ലെന്നും ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്നും മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കരാര്‍ അംഗീകരിക്കുകയാണെങ്കില്‍ കോവളം കൊട്ടാരം ഹോട്ടലുടമകള്‍ക്കു പാട്ടത്തിനു നല്കുന്ന കാര്യം പരിഗണിക്കും.
കൊട്ടാരവും ചുറ്റുമുള്ള 4.15 ഏക്കര്‍ സ്ഥലവും ഏറ്റെടുത്തശേഷം ബാക്കിയുള്ള സ്ഥലം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പാട്ടക്കരാറിന് നല്കാനാണ് ഉദ്ദേശിക്കുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കൊടുത്തിരുന്നതുപോലെ നിവേദനം സ്വകാര്യ ഹോട്ടല്‍ ഉടമസ്ഥര്‍ യുഡിഎഫ് സര്‍ക്കാരിനും നല്കിയിരുന്നു. ത്രീ സ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് കൊടുക്കാനുള്ള തീരുമാനം ടുറിസം വകുപ്പിനു മുന്നില്‍വച്ചത് എക്സൈസ് വകുപ്പാണ്. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ബാര്‍ ലൈസന്‍സ് നല്കുന്നതിലുള്ള വ്യത്യസ്ത നിലപാടുകള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post