തിരുവനന്തപുരം: എയര്‍ ഇന്ത്യ തുടര്‍ച്ചയായി സര്‍വീസ് റദ്ദാക്കുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്നും കൃത്യമായിത്തന്നെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും വ്യോമയാന മന്ത്രി അജിത് സിങ് അറിയിച്ചു . സര്‍വീസ് റദ്ദാക്കുന്നതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മന്ത്രിയെ ധരിപ്പിച്ചതായി ശശി തരൂര്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അജിത് സിങ് കേരളത്തിലെത്തുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം – ഷാര്‍ജ വിമാനം ഇന്നലെ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ള യാത്രക്കാര്‍ വലഞ്ഞത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പരാതി പറയാനെത്തിയ യാത്രക്കാരോട് എയര്‍ ഇന്ത്യാ അധികൃതര്‍ മോശമായി പെരുമാറിയിരുന്നു. ഒരാഴ്ചക്കാലത്തിനുള്ളില്‍ നൂറ്റിയന്‍പതോളം സര്‍വീസുകളാണ് റദ്ദാക്കിയത്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ അവസാനം വരെയാണു തുടര്‍ച്ചയായി സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍ റദ്ദാക്കിയ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം, എയര്‍ ഇന്ത്യയുടെ അനാസ്ഥ മുതലെടുത്ത് സ്വകാര്യവിമാനക്കമ്പനികള്‍ കേരളത്തില്‍ കൂടുതല്‍ സര്‍വീസു നടത്താന്‍ തയാറെടുക്കുകയാണ്.
Discussion about this post