തിരുവനന്തപുരം: ആധാരത്തില്‍ വില കുറച്ചു കാണിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുളള അണ്ടര്‍വാല്യൂവേഷന്‍ കേസുകള്‍ക്ക് ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി രജിസ്‌ട്രേഷന്‍ വകുപ്പ് പ്രഖ്യാപിച്ചു. 2012 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരണങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഡിസംബര്‍ 31 വരെയാണ് പദ്ധതിയുടെ കാലാവധി. പഞ്ചായത്ത് പ്രദേശത്തുളളതും വിസ്തീര്‍ണ്ണം അഞ്ചു സെന്റില്‍ കുറവുളളതുമായ ആധാരങ്ങളെ പണമടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കി. അഞ്ചു സെന്റില്‍ താഴെയുളള വസ്തു മുനിസിപ്പല്‍ പ്രദേശത്താണെങ്കില്‍ 1000രൂപയും കോര്‍പ്പറേഷന്‍ പ്രദേശത്താണെങ്കില്‍ 2000 രൂപയും നല്‍കിയാല്‍ മതി.
അഞ്ച് സെന്റിനും പത്തു സെന്റിനും ഇടയ്ക്കാണ് വസ്തുവിന്റെ വിസ്തീര്‍ണ്ണമെങ്കില്‍ പഞ്ചായത്ത് പ്രദേശത്ത് 1000രൂപയും മുനിസിപ്പാലിറ്റിയില്‍ 3000രൂപയും കോര്‍പ്പറേഷന്‍ പ്രദേശത്ത് 5000രൂപയുമാണ് നിരക്കുകള്‍. ആധാരത്തില്‍ ഉള്‍പ്പെട്ട വസ്തു 10 സെന്റിനും 50 സെന്റിനും ഇടയ്ക്കാണെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ യഥാക്രമം 2000, 5000, 10000 എന്നിങ്ങനെയാണ് അടയ്‌ക്കേണ്ടത്. വിസ്തീര്‍ണ്ണം 50 സെന്റിന് മുകളിലാണെങ്കില്‍ ആധാരത്തിന് നല്‍കികഴിഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടിയുടെ നിശ്ചിത ശതമാനമാണ് നല്‍കേണ്ടത്. ഇത് പഞ്ചായത്തില്‍ 2ശതമാനം, മുനിസിപ്പാലിറ്റിയില്‍ 4ശതമാനം, കോര്‍പ്പറേഷന്‍ പ്രദേശത്ത് 6ശതമാനം എന്നിങ്ങനെ നിശ്ചയിച്ചിരിക്കുന്നു.
അതില്‍തന്നെ ചുരുങ്ങിയ തുക യഥാക്രമം 3000രൂപ, 7000രൂപ, 12000രൂപ എന്നിങ്ങനെ നിശ്ചയിച്ചിട്ടുണ്ട്. പദ്ധതി പ്രയോജനപ്പെടുത്തുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണ്ണമായും ഇളവു നല്‍കും. ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ രജിസ്ട്രാര്‍ ആഫീസുമായി ബന്ധപ്പെടണം.
Discussion about this post