കൊച്ചി: സംസ്ഥാനത്ത് ബാറുകളിലെ മദ്യ വില്‍പന വൈകിട്ട് അഞ്ചു മണിക്കു ശേഷം മാത്രമാക്കണമെന്നു ഹൈക്കോടതി. ബാറുകളുടെ പകല്‍സമയത്തെ മദ്യ ഉപഭോഗവും വില്‍പനയും സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണു കോടതിയുടെ നിരീക്ഷണം.
സംസ്ഥാന സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു. സമയം ഏകീകരിക്കുന്നത് മദ്യ ഉപയോഗം കുറയാന്‍ സഹായിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. തങ്ങളുടേതു വ്യക്തിപരമായ നിരീക്ഷണമാണെന്നും ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരും പി.എസ്.ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
Discussion about this post