ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 5 കോടി രൂപ കൊള്ളയടിച്ച സംഭവത്തില്‍ ഒഴിഞ്ഞ പണപ്പെട്ടികള്‍ പോലീസ് കണ്ടെടുത്തു. ഖിര്‍ക്കി ഗ്രാമത്തില്‍ നിന്നാണ് പണമെടുത്ത ശേഷം ഉപേക്ഷിച്ച നിലയില്‍ രണ്ടു പെട്ടികള്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ പെട്ടികള്‍ അവിടെ കണ്ടിരുന്നതായി പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. രണ്ടു പെട്ടികളും തുറന്ന നിലയിലായിരുന്നു.
വാഹനമുള്‍പ്പടെയാണ് മോഷ്ടാക്കള്‍ പണം കൊണ്ടുപായത്. പിന്നീട് ഈ വാഹനം കണ്ടെത്തുകയായിരുന്നു. ഖിര്‍ക്കി ഗ്രാമത്തിനു സമീപമാണ് മോഷ്ടാക്കള്‍ അപഹരിച്ച വാഹനം പോലീസ് കണ്ടെത്തിയത് . അതുകൊണ്ടു തന്നെ സംഭവത്തിന് പിന്നില്‍ പ്രാദേശിക മോഷ്ടാക്കള്‍ തന്നെയാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
Discussion about this post