ആലപ്പുഴ: ദേശീയപാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിനു സമീപം ടാറ്റാ സുമോയും എയര്‍ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ടാറ്റാസുമോ ഡ്രൈവര്‍ താമല്ലാക്കല്‍ ഒതളപ്പറമ്പില്‍ പടീറ്റതില്‍ ദാമോദരന്റെ മകന്‍ സന്തോഷ് (38) ആണ് മരിച്ചത്. ഇന്നു രാവിലെ ആറിനാണ് അപകടമുണ്ടായത്. നാലു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ടാറ്റാ സുമോയില്‍ എതിര്‍ദിശയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ തോട്ടപ്പള്ളി തിരുവാതിരയില്‍ രാജു (43), തോട്ടപ്പള്ളി വെളിയില്‍ അനന്തു (13), താമല്ലാക്കല്‍ തെക്കേപ്പറമ്പില്‍ അര്‍ജുന്‍ (13), തോട്ടപ്പള്ളി സുരേഷിന്റെ മകന്‍ സുബിന്‍ (10) എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബിന്റെ പിതാവ് സുരേഷിനെ തിരുവനന്തപുരം വിമാനത്താവളത്തിലാക്കി മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
Discussion about this post